Leading News Portal in Kerala

Nitin Gadkari | ഡീസല്‍ വാഹനങ്ങള്‍ക്ക് 10 % അധിക ജിഎസ്ടി ഈടാക്കുമെന്ന പ്രസ്താവന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പിൻവലിച്ചു


Last Updated:

“അത്തരമൊരു നിർദ്ദേശം നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലില്ല”- എന്നാണ് നിതിൻ ഗഡ്കരി ഇപ്പോൾ വ്യക്തമാക്കുന്നത്

നിതിൻ ഗഡ്കരിനിതിൻ ഗഡ്കരി
നിതിൻ ഗഡ്കരി

മുംബൈ: ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക ജിഎസ്ടി നിർദേശിച്ച് ചൊവ്വാഴ്ച രാവിലെ നടത്തിയ പരാമർശം ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പിൻവലിച്ചു. മലിനീകരണം ഗുരുതരമായ പ്രശ്‌നമാണെന്നും അത് ആരോഗ്യത്തിന് ഭീഷണിയാകുന്നതിനാലും ഇന്ന് വൈകിട്ട് ധനമന്ത്രിയെ കാണുമെന്നും വരും സമയങ്ങളിൽ ഡീസലിന് 10 ശതമാനം അധിക ജിഎസ്ടി ചുമത്തണമെന്ന് അഭ്യർത്ഥിക്കുമെന്നുമാണ് ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ “അത്തരമൊരു നിർദ്ദേശം നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലില്ല”- എന്നാണ് നിതിൻ ഗഡ്കരി ഇപ്പോൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണ് പത്ത് ശതമാനം അധിക ജിഎസ്ടി ഈടാക്കുകയെന്നതെന്നാണ് 63-ാമത് സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിച്ച നിതിന്‍ ഗഡ്കരി പറഞ്ഞത്. ഇതിനെ ‘മലിനീകരണ നികുതി’ എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.

ഡീസല്‍ വാഹനങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കാന്‍ വ്യവസായ മേഖലയോട് അഭ്യര്‍ത്ഥിക്കും, അല്ലാത്തപക്ഷം അധിക നികുതി ചുമത്തേണ്ടി വരുമെന്നും ഗഡ്കരി പറഞ്ഞു. ‘ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങള്‍ കുറച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് നികുതി കൂട്ടേണ്ടിവരും. ഞങ്ങള്‍ നികുതി വര്‍ധിപ്പിക്കും, ഇത് ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും,’ ഗഡ്കരി പറഞ്ഞു.

രാജ്യത്ത് ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡീസല്‍ വാഹന ഉല്‍പ്പാദനം കുറയ്ക്കുക, അല്ലെങ്കില്‍ നികുതി കൂട്ടുമെന്നും ഗഡ്കരി മുന്നറിയിപ്പ് നല്‍കി.

ഇതുസംബന്ധിച്ച് താന്‍ ഒരു കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ജിഎസ്ടി വര്‍ദ്ധന അഭ്യര്‍ത്ഥിക്കുന്നതിനായി ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിക്കുന്നതായും ഗഡ്കരി സൂചിപ്പിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Auto/

Nitin Gadkari | ഡീസല്‍ വാഹനങ്ങള്‍ക്ക് 10 % അധിക ജിഎസ്ടി ഈടാക്കുമെന്ന പ്രസ്താവന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പിൻവലിച്ചു