World EV Day | ഇന്ന് ലോക ഇലക്ട്രിക് വാഹന ദിനം; ഇന്ത്യയില്‍ 2023ൽ പുറത്തിറക്കിയ അഞ്ച് മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍
2023ല്‍ ഇന്ത്യയില്‍ പുറത്തിറക്കിയ 5 മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്ന് പരിചയപ്പെടാം:
ഒല ഇലക്ട്രിക് 89,999 രൂപ മുതല്‍ (എക്‌സ്-ഷോറൂം) വിലയുള്ള S1 X ഇ-സ്‌കൂട്ടര്‍ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മൂന്ന് പതിപ്പുകളില്‍ ഇത് ലഭ്യമാണ്. ഒലയുടെ S1 X+ ല്‍ പുതിയ 5.0 ഇഞ്ച് LCD ഡിസ്‌പ്ലേ ഉണ്ട്. ഒലയുടെ മൂന്ന് വേരിയന്റുകളായ S1 X+ ന് 1.10 ലക്ഷം രൂപയും S1 X 3kWhന് 99,999 രൂപയും S1 X 2 kWhന് 89,999 രൂപയുമാണ് (എക്സ് ഷോറൂം വില). S1 X+, S1 X 3kWh എന്നിവ 6kW മോട്ടോറും 3kWh ബാറ്ററിയുമാണ് വാഗ്ദാനം ചെയ്യുന്നത്. 151 km റേഞ്ചും 90 kmph ടോപ്പ് സ്പീഡുമാണ് ഇവയ്ക്കുള്ളത്. അതേസമയം S1 X 2kWh 6kW മോട്ടോറും 2kWh ബാറ്ററിയും നൽകുന്നു. ഇതിന് 91 km റേഞ്ചും 85 kmph ടോപ്പ് സ്പീഡുമാണുള്ളത്.
ഉപഭോക്താക്കള്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസ് എക്‌സ് ദുബായില്‍ ലോഞ്ച് ചെയ്തു. 2.50 ലക്ഷം രൂപയാണ് വില (എക്‌സ് ഷോറൂം, ബെംഗളൂരു). നവംബര്‍ മുതൽ സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കും. ഇന്ത്യയിൽ തുടക്കത്തില്‍ ബെംഗളൂരുവിലാണ് ഡെലിവറി ആരംഭിക്കുക, വര്‍ഷാവസാനത്തോടെ മറ്റ് 15 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ സ്‌കൂട്ടര്‍ XLETON പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 19 ലിറ്റര്‍ യൂട്ടിലിറ്റി ബോക്‌സും 10 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ,സ്‌കൂട്ടറിന് 175 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 770 എംഎം റൈഡര്‍ സീറ്റ് ഉയരവുമുണ്ട്. ടിവിഎസ് എക്‌സ്, എക്സ്ട്രൈഡ് (Xtride), എക്സ്റ്റീല്‍ത്ത് (Xtealth), സോണിക്ക് (Xonic ) എന്നീ മൂന്ന് റൈഡ് മോഡുകളുണ്ട്. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ സുരക്ഷ വര്‍ധിപ്പിക്കുന്നു. 140 കിലോമീറ്റര്‍ പരിധിയില്‍ 105 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടറാണിത്. പോര്‍ട്ടബിള്‍, റാപ്പിഡ് ചാര്‍ജര്‍ ഓപ്ഷനുകള്‍ ഉപയോഗിച്ച് 3 മണിക്കൂര്‍ 40 മിനിറ്റിനുള്ളില്‍ സ്‌കൂട്ടര്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
പ്രമുഖ ഇന്ത്യന്‍ ഇവി സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹനമായ സിമ്പിള്‍ വണ്‍ പുറത്തിറക്കി. 750W ചാര്‍ജര്‍ ഉള്‍പ്പെടെയുള്ള ഈ മോഡലിന് 1.45 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഇ-സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 212 കിലോമീറ്റര്‍ വരെ വാഗ്ദാനം ചെയ്യുന്നു. വെറും 2.77 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ സാധിക്കും. ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന തെര്‍മല്‍ മാനേജ്മെന്റ് സിസ്റ്റവും സ്‌കൂട്ടറിലുണ്ട്. കൂടാതെ മെച്ചപ്പെട്ട റൈഡിംഗ് അനുഭവത്തിനായി അത്യാധുനിക 7 ഇഞ്ച് ഡിജിറ്റല്‍ ഡിസ്പ്ലേയും ഉണ്ട്.
ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഇലക്ട്രിക് സ്‌കൂട്ടറായ 450S അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1.30 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം ഡല്‍ഹി). 450X മോഡല്‍ യഥാക്രമം 1.38 ലക്ഷം രൂപയ്ക്കും 1.45 ലക്ഷം രൂപയ്ക്കും വിലയുള്ള 115-കിലോമീറ്റര്‍, 145-കിലോമീറ്റര്‍ റേഞ്ച് വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. 450Sന് 2.9 kWh ബാറ്ററി, 115 കിലോമീറ്റര്‍ റേഞ്ച്, മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത എന്നിങ്ങനെയാണ് പ്രത്യേകത. കൂടാതെ, 450S-ന് 14,000 രൂപയും 450X-ന് 16,000 രൂപയും (2.9 kWh ബാറ്ററി), 450-ന് (3.7 kWh ബാറ്ററി) 23,000 രൂപയും വിലയുള്ള വിപുലമായ ഫീച്ചറുകളുള്ള ഒരു പ്രോ പായ്ക്കും ഏഥര്‍ വാഗ്ദാനം ചെയ്യുന്നു.
ആഭ്യന്തര ഇലക്ട്രിക് വെഹിക്കില്‍ കമ്പനിയായ റിവര്‍, കര്‍ണാടകയിലെ ഹോസ്‌കോട്ടിലുള്ള തങ്ങളുടെ പുതിയ നിര്‍മ്മാണ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ ഇ-സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. ഇത് ബെംഗളൂരുവില്‍ 1.25 ലക്ഷം രൂപയ്ക്ക് (എക്‌സ്-ഷോറൂം) പ്രീ-ഓര്‍ഡറിന് ലഭ്യമാണ്. 120,000 ചതുരശ്ര അടി സൗകര്യമുള്ള കമ്പനിക്ക് പ്രതിവര്‍ഷം 100,000 യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഉപഭോക്താക്കളുമായി ഇടപഴകുന്നതിനായി റിവര്‍ ബെംഗളൂരുവില്‍ ഒരു എക്സ്പീരിയന്‍ഷ്യല്‍ സെന്ററും നിര്‍മ്മിക്കുന്നുണ്ട്. നവംബറില്‍ ഇത് തുറക്കും. കമ്പനിക്ക് കര്‍ണാടകയില്‍ ഉല്‍പ്പാദനവും കോര്‍പ്പറേറ്റ് ആസ്ഥാനവും ഉണ്ട്.
Thiruvananthapuram,Kerala
September 09, 2023 1:56 PM IST
World EV Day | ഇന്ന് ലോക ഇലക്ട്രിക് വാഹന ദിനം; ഇന്ത്യയില്‍ 2023ൽ പുറത്തിറക്കിയ അഞ്ച് മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍