മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും, ബസ്, ട്രക്ക് എന്നിവയ്ക്ക് 510 രൂപയും ഹെവി വെഹിക്കിള്‍സിന് 560 മുതൽ 970 രൂപ വരെയും ടോള്‍ നൽകണം. തിരുവല്ലയിൽ ടോള്‍ പിരിവ് തുടങ്ങി ഒരുവർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് നിരക്ക് വർധന വരുന്നത്.
കഴിഞ്ഞ ഏപ്രിലിലും ജൂണിലും നിരക്ക് കൂട്ടിയിരുന്നു. ജൂണിൽ ഇത് 40 – 260 രൂപ വരെ വർധിപ്പിച്ചു. ജൂൺ മുതൽ നിലവിലുള്ള നിരക്കിനെക്കാൾ 30 – 200 രൂപ അധികം നൽകിയാലേ ഇനി തിരുവല്ലം ടോൾ പ്ലാസ കടന്നു പോകാൻ കഴിയൂ. ടോൾ നിരക്ക് വീണ്ടും വർധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്.
കഴക്കൂട്ടം വഴി കടന്നു വരുന്ന ദീർഘദൂര യാത്രക്കാരുൾപ്പെടെ കഴക്കൂട്ടത്തെ എലിവേറ്റഡ് പാത ഉപയോഗിക്കുന്നുണ്ട്. എന്നാൽ, എലിവേറ്റഡ് പാത ഉപയോഗിക്കാതെ തിരുവല്ലം പാലത്തിലൂടെ കോവളത്തേക്കോ തൊട്ടടുത്തുള്ള മറ്റേതെങ്കിലും പ്രദേശങ്ങളിലേക്കോ പോകുന്നവരും ഇത്രയും ഭീമമായ നിരക്ക് യൂസർഫീ ആയി നൽകേണ്ടിവരും.
അതേസമയം, ദേശീയപാത അതോറിറ്റിയുടെ കേരള റീജണൽ ഓഫിസ് അംഗീകരിച്ച നിരക്കാണ് ഈടാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ സ്വകാര്യ ഉപയോഗത്തിനുള്ള ലൈറ്റ് മോട്ടർ വാഹനങ്ങളുടെ പ്രതിമാസ പാസിന് 330 രൂപ തന്നെയായിരിക്കും. വാഹനത്തിൽ ഫാസ്ടാഗ് ഇല്ലാത്ത യാത്രക്കാർ ഒരു ദിശയിലേക്കുള്ള യൂസർഫീയുടെ ഇരട്ടി തുകയാണ് ടോൾ പ്ലാസയിൽ നൽകേണ്ടത്. ഓരോ തവണ ടോൾ പ്ലാസ കടന്നു പോകുമ്പോഴും ഈ തുക നൽകുകയും വേണം
പുതുക്കിയ ടോൾ നിരക്ക്- ഒരു ദിശയിലേക്കു മാത്രമുള്ള യാത്രയ്ക്കുള്ള നിരക്ക്, അതേ ദിവസം തന്നെ മടക്കയാത്ര നടത്തുന്നവർക്കുള്ള നിരക്ക്, പ്രതിമാസം ടോൾ പ്ലാസയിലൂടെ 50 യാത്ര നടത്തുന്നവർക്കുള്ള നിരക്ക്, ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ വാഹനങ്ങൾക്കുള്ള നിരക്ക് ക്രമത്തിൽ. (ബ്രാക്കറ്റിൽ ഏപ്രിൽ, ജൂൺ മാസങ്ങളിൽ പരിഷ്കരിച്ച നിരക്കുകൾ ക്രമത്തിൽ)
കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടർ വെഹിക്കിൾ – 150 (80, 120), 225 (120, 180), 5035 (2650, 4005), 75 (40, 60)
ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ, ലൈറ്റ് ഗുഡ്സ് വെഹിക്കിൾ, മിനി ബസ് – 245 (130, 195), 365 (195, 290), 8135 (4285, 6470), 120 (65, 95)
ബസ്, ട്രക്ക് (ഡബിൾ ആക്സിൽ) – 510 (270, 405), 765 (405, 610), 17045 (8975, 13555), 255 (135, 205)
കൊമേഴ്സ്യൽ വെഹിക്കിൾ (മൂന്ന് ആക്സിൽ) – 560 (295, 445), 835 (440, 665), 18595 (9790, 14790), 280 (145, 220).
ഹെവി കൺസ്ട്രക്‌ഷൻ മെഷിനറി (എച്ച്സിഎം), മണ്ണെടുക്കൽ വാഹനങ്ങൾ (ഇഎംഇ), മൾട്ടി ആക്സിൽ വെഹിക്കിൾ (4– 6 ആക്സിൽ) – 800 (420, 640), 1205 (635, 955), 26730 (14075, 21260), 400 (210, 320)
വളരെ വലിയ വാഹനങ്ങൾ (ഏഴോ അതിൽ കൂടുതലോ ആക്സിൽ) – 975 (515, 775), 1465 (770, 1165), 32545 (17130, 25880), 490 (255, 390)
Thiruvananthapuram,Thiruvananthapuram,Kerala
August 19, 2023 8:41 PM IST