മലയാളികള്‍ അധികം ഉപയോഗിക്കാത്ത റെയില്‍വേയുടെ സര്‍ക്കുലര്‍ ജേണി ടിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? Know about Indian Railways circular journey tickets which helps passengers explore multiple destinations | Auto
Last Updated:
സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസുകള്‍ക്ക് സര്‍ക്കുലര്‍ യാത്രാ ടിക്കറ്റുകള്‍ ലഭ്യമാണ്
പ്രശസ്തമായ സ്ഥലങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, അധികമാരും സന്ദര്‍ശിക്കാത്ത ഇടങ്ങള്‍ എന്നിവ ധാരാളമായുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെയെല്ലാം സന്ദര്‍ശിക്കാന്‍ യുവാക്കളും പ്രായമായവരും ഒരുപോലെ ഇഷ്ടപ്പെടുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ദീര്‍ഘയാത്ര നടത്തുകയെന്നത് പലരുടെയും സ്വപ്‌നമാണ്. ഇങ്ങനെ ഒന്നിലധികം സ്ഥലങ്ങളിലേക്ക് ഒറ്റയടിക്ക് യാത്ര നടത്തുന്നതിന് യാത്രക്കാര്‍ക്കായി ഇന്ത്യന്‍ റെയില്‍വെ നല്‍കുന്ന സൗകര്യമാണ് സര്‍ക്കുലര്‍ ജേണി ടിക്കറ്റ്. മലയാളികള്‍ അധികം പ്രയോജനപ്പെടുത്താത്ത ഇന്ത്യന്‍ റെയില്‍വേയുടെ സര്‍ക്കുലര്‍ ജേണി ടിക്കറ്റിനെക്കുറിച്ച് വിശദമായി അറിയാം. പല യാത്രക്കാര്‍ക്കും ഇങ്ങനെയൊരു സൗകര്യത്തെക്കുറിച്ച് അറിവില്ലെന്നതാണ് സത്യം.
വിവിധ ഇടങ്ങളിലേക്കായി തീര്‍ത്ഥാടനത്തിനോ സ്ഥലങ്ങള്‍ കാണാനോ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യന്‍ റെയില്‍വെ സര്‍ക്കുലര്‍ ജേണി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ത്യൻ റെയിൽവെ നിങ്ങൾക്ക് നല്‍കുന്നു. ഒരേ സ്‌റ്റേഷനില്‍ യാത്ര ആരംഭിച്ച് അവസാനിക്കുന്ന എല്ലാ യാത്രകള്‍ക്കും(സാധാരണ റൂട്ടുകള്‍ ഒഴികെയുള്ളത്) നല്‍കുന്നതിനാല്‍ ഈ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് മികച്ച സൗകര്യമായി വര്‍ത്തിക്കുന്നു.
സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസുകള്‍ക്ക് സര്‍ക്കുലര്‍ യാത്രാ ടിക്കറ്റുകള്‍ ലഭ്യമാണ്. ഈ ടിക്കറ്റുകളില്‍ പരമാവധി എട്ട് ഇടവേളകള്‍ എടുത്ത് യാത്രകള്‍ ചെയ്യാന്‍ കഴിയുന്നതായിരിക്കും. ഇടവേളയെടുക്കുന്ന യാത്രകള്‍ സാക്ഷ്യപ്പെടുത്തേണ്ടതുമില്ല.
സോണല്‍ റെയില്‍വേകളിലും സ്റ്റാന്‍ഡേര്‍ഡ് സര്‍ക്കുലര്‍ ജേണി ടിക്കറ്റുകള്‍ ലഭ്യമാണ്. വിനോദസഞ്ചാരികളുടെ സൗകര്യാര്‍ത്ഥം ജനപ്രിയ കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഇതിലുള്‍പ്പെടുന്നു. ഓരോ സോണല്‍ റെയില്‍വെയിലെയും തിരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ നിന്നും ഈ ടിക്കറ്റുകളുടെ റൂട്ട്, നിരക്ക് എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കും.
സ്റ്റാന്‍ഡേര്‍ഡ് റൂട്ടുകളില്‍ ഏതെങ്കിലും നിങ്ങളുടെ സൗകര്യത്തിന് അനുയോജ്യമാണെങ്കില്‍ നിങ്ങള്‍ക്ക് ഈ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് സോണല്‍ റെയില്‍വേകളെ അറിയിക്കുകയും നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കുലര്‍ ജേണി ടിക്കറ്റുകള്‍ തയ്യാറാക്കുകയും ചെയ്യാം. എല്ലാ ക്ലാസുകളിലും ഈ സൗകര്യം ലഭ്യമാണ്.
താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പോയിന്റ്-ടു-പോയിന്റെ നിരക്കിനേക്കാള്‍ വളരെ കുറവാണിത്. ഇത് മെയില്‍/എക്‌സ്പ്രസ് നിരക്കുകളിലാണ് കണക്കാക്കുന്നത്. ഈ ടിക്കറ്റ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് സമയം ലാഭിക്കുക മാത്രമല്ല, യാത്രയുടെ ഓരോ ഘട്ടത്തിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ അസൗകര്യം ഒഴിവാക്കുകയും ചെയ്യുന്നു.
New Delhi,Delhi
October 31, 2025 2:34 PM IST
മലയാളികള്‍ അധികം ഉപയോഗിക്കാത്ത റെയില്‍വേയുടെ സര്‍ക്കുലര്‍ ജേണി ടിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?
