Kerala Gold Rate| യുദ്ധം ഏറ്റില്ല; സ്വർണവിലയിൽ വൻ ഇടിവ്: ഇന്നത്തെ നിരക്ക് അറിയാം | Kerala gold rate update on 17th june 2025 know the rates
Last Updated:
ഇറാൻ- ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ വലിയ രീതിയിൽ ഉയരുമെന്ന് പ്രതീക്ഷിച്ച സ്വർണവിലയാണ് ഇടിഞ്ഞിരിക്കുന്നത്
തിരുവനന്തപുരം: കേരളത്തിൽ കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് ഏറ്റവും മികച്ച അവസരമാണ്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ വലിയ രീതിയിൽ ഉയരുമെന്ന് പ്രതീക്ഷിച്ച സ്വർണവില താഴേക്ക് പോയിരിക്കുന്നത്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ജിസിസി രാജ്യങ്ങള്‍ മുഖേന അമേരിക്കയെ അറിയിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,600 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,550 രൂപയാണ് വില. ഇന്ന് 85 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഗ്രാമിന് 105 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 9,200 രൂപയാണ്.
വെള്ളിവില 115 രൂപയില്‍ തന്നെ നില്‍ക്കുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,600 രൂപയാണെങ്കിലും ഇതേതൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലും കൂടുതല്‍ വേണ്ടി വരും. അഞ്ച് ശതമാനമെങ്കിലും പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് 79,652 രൂപയെങ്കിലും വേണം.
സ്വര്‍ണവില അടിക്കടി വര്‍ധിച്ചു തുടങ്ങിയതോടെ കേരളത്തിലെ ജുവലറികള്‍ നടപ്പിലാക്കിയ അഡ്വാന്‍സ് ബുക്കിംഗ് പദ്ധതി വലിയ സ്വീകാര്യതയാണ് നേടിയത്. സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്.
ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ ജൂണ്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. അന്ന് 74,560 രൂപയായിരുന്നു വില. പിന്നീട് പക്ഷേ കുറയുന്ന പ്രവണതയാണ് കണ്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മറ്റു രാജ്യങ്ങള്‍ അണിനിരക്കാത്തതും യുദ്ധം പെട്ടെന്ന് അവസാനിച്ചേക്കാമെന്ന നിഗമനങ്ങളും സ്വര്‍ണത്തെ സ്വാധീനിച്ചെന്നാണ് വിവരം.
Thiruvananthapuram,Kerala
June 17, 2025 11:25 AM IST