Leading News Portal in Kerala

തിരിച്ചടി തീരുവ ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചു;യുഎസ് ഓഹരി വിപണിയില്‍ കുതിപ്പ്|Donald Trump Orders 90-Day Pause On Most New Tariffs Slaps China by raising 125 percentage Levies


Last Updated:

ട്രംപിന്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും പകര തീരുവ അമേരിക്കയ്ക്കെതിരെ ചുമത്തിയിരുന്നു

News18News18
News18

ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. അതേസമയം ഇളവില്‍ നിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപ്, ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. ട്രംപിന്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും പകര തീരുവ അമേരിക്കയ്ക്കെതിരെ ചുമത്തിയിരുന്നു.ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.

104 ശതമാനം തിരിച്ചടിത്തീരുവ ചുമത്തിയ അമേരിക്കന്‍ നടപടിക്കെതിരെയായിരുന്നു ചൈന 84 ശതമാനം തീരുവ ചുമത്തി പകരംവീട്ടിയത്. അതിനിടെ യുഎസിലേയ്ക്കുള്ള ഇറക്കുമതിക്ക് ചുമത്തിയ തിരിച്ചടിത്തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച ഡോണള്‍ഡ് ട്രംപിന്‍റെ നടപടിയില്‍ കുതിച്ച് യുഎസ് വിപണി. 2008 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് സൂചികകളില്‍ ഇന്നലെ പ്രകടമായത്. ഏഷ്യന്‍ വിപണിയിലും മികച്ച നേട്ടമാണ് ഉണ്ടായത്.

ഡൗ ജോൺസ് സൂചിക 2962 പോയിൻറ് (7.87%) ഉയർന്ന് ക്ലോസ് ചെയ്തു. 2020 മാർച്ചിന് ശേഷം ഡൗ ജോൺസിന്‍റെ ഏറ്റവും വലിയ പ്രതിദിന നേട്ടമാണിത്. എസ് ആൻഡ് പി 500 9.52 ശതമാനം നേട്ടത്തോടെ 2008 ന് ശേഷം ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തി. നാസ്ഡാക് സൂചിക 12.16 ശതമാനം ഉയർന്നു. ബിറ്റ്‌കോയിൻ 5.4 ശതമാനം വർദ്ധിച്ചു. എക്സ്ആർപി, സോളാന എന്നിവ 11 ശതമാനം വരെ ഉയർന്നു. വാൾസ്ട്രീറ്റിലെ നേട്ടത്തെ തുടർന്ന് വ്യാഴാഴ്ച ഏഷ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാനിലെ നിക്കി 10 ശതമാനത്തിലധികം ഉയർന്നു, ദക്ഷിണകൊറിയൻ സൂചികകളായ കൊസ്പി, കൊസ്ദാക് എന്നിവ അഞ്ച് ശതമാനം വരെ ഉയർന്നു.

മലയാളം വാർത്തകൾ/ വാർത്ത/Money/

തിരിച്ചടി തീരുവ ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചു;യുഎസ് ഓഹരി വിപണിയില്‍ കുതിപ്പ്