Kerala Gold Rate | പൊന്നിന് അനക്കമില്ല; ഇന്നത്തെ നിരക്ക് അറിയാം | Kerala gold rate April 2nd 2025 know the rates
Last Updated:
ഇന്നലെയാണ് ചരിത്രത്തിലാദ്യമായി സ്വർണ വില അറുപത്തിയെണ്ണായിരം കടന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 68,080 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 8510 രൂപയാണ് നൽകേണ്ടത്. ഇന്നലെയാണ് ചരിത്രത്തിലാദ്യമായി സ്വർണ വില അറുപത്തിയെണ്ണായിരം കടന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്.
മാർച്ച് 20-ന് 66,480 രൂപയായി ഉയർന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞുവരികയായിരുന്നു. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ദിനംപ്രതി സ്വർണവില വർധിക്കുകയാണ്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
Thiruvananthapuram,Kerala
April 02, 2025 12:10 PM IST