Gold Rate : ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില ഇന്നും കുറഞ്ഞു: നിരക്ക് അറിയാം | Gold price today on 22 march 2025 kerala gold rate update
Last Updated:
ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 65,840 രൂപയായിരിക്കുകയാണ്.
ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ്ങ് ഫീസ് എന്നിവ കൂടി ചേർത്ത് 75,000 രൂപയെങ്കിലും വേണം. ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
നിലവിലെ ഇടിവ് വിവാഹ സീസണിന് മുന്നോടിയായി ആഭരണ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ മാസം വില കുതിച്ചപ്പോൾ വിൽപ്പനയിൽ കാര്യമായ കുറവുണ്ടായിരുന്നു. ഇപ്പോഴത്തെ ഇടിവ് ഉപഭോക്താക്കളെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.
Thiruvananthapuram,Kerala
March 22, 2025 12:14 PM IST