Gold Rate: സർവകാല റെക്കോർഡിൽ തുടർന്ന് പൊന്നിൻ വില; നിരക്ക് അറിയാം|gold rate update on 10th august 2025 know the rates | Money
Last Updated:
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 9445 രൂപ നൽകണം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 75,560 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ 9445 രൂപ നൽകണം. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 94,450 രൂപ വരെ ചെലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.60 ലക്ഷം രൂപ വേണം. ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,304 രൂപയും പവന് 82,432 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,728 രൂപയും പവന് 61,824 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 127 രൂപയും കിലോഗ്രാമിന് 1,27,000 രൂപയുമാണ്.
ആഭരണം വാങ്ങാനെത്തുന്നവർക്ക് ഈ വില വർധനവ് വലിയ തിരിച്ചടിയാണ്. ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്നത്തെ വില അനുസരിച്ച് കുറഞ്ഞത് 80000 രൂപയെങ്കിലും ചിലവാകും. ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി ശതമാനം നിശ്ചയിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യാന്തര സാമ്പത്തിക മേഖലയ്ക്കുമേൽ വിതയ്ക്കുന്ന താരിഫ് ആശങ്കകൾ സ്വർണ നിക്ഷേപ പദ്ധതികൾക്ക് ആശങ്ക ജനിപ്പിക്കുന്നതാണ് സ്വർണവില ഉയരാൻ കാരണം. ഇന്ത്യയ്ക്കുമേൽ മൊത്തം 50% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, അടുത്തത് ചൈനയെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന സൂചന നൽകിയിട്ടുണ്ട്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
August 10, 2025 11:38 AM IST