Gold Rate: ഇടിവ് തുടർന്ന് പൊന്ന്; ഇന്നത്തെ സ്വർണവില അറിയാം|kerala gold rate update on 12 august 2025 know the rates | Money
Last Updated:
പവന് 640 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്നും ഇടിവ്. പവന് 640 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണനിരക്ക് 80 രൂപ ഇടിഞ്ഞ് 9295 രൂപയായി. രാജ്യാന്തര സ്വർണവില ഔൺസിന് 50 ഡോളർ ഇടിഞ്ഞ് 3,342 ഡോളറായി. സ്വർണവിലയിൽ കഴിഞ്ഞ ദിവസവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,950 രൂപ വരെ ചെലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.60 ലക്ഷം രൂപ വേണം. ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,140 രൂപയും പവന് 81,120 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,605 രൂപയും പവന് 60,840 രൂപയുമാണ് നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 125 രൂപയും കിലോഗ്രാമിന് 1,25,000 രൂപയുമാണ്.
കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
Kochi [Cochin],Ernakulam,Kerala
August 12, 2025 10:10 AM IST