Gold Rate:സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്; നിരക്കറിയാം kerala gold rate update on 25 august 2025 know the rates | Money
Last Updated:
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9,305 രൂപയാണ്
റെക്കോഡ് നിരക്കിൽ തുടർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9,305 രൂപയാണ്.ഓഗസ്റ്റ്23ന് പവന് 800 രൂപ വര്‍ധിച്ച് സ്വർണ വില 74500 കടന്നിരുന്നു. കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ ഉയര്‍ന്നത്.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,151 രൂപയും പവന് 81,208 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,614 രൂപയും പവന് 60,912 രൂപയുമാണ് നിരക്ക്.ഇന്നത്തെ വെള്ളി വില ഗ്രാമിന് 131 രൂപയും കിലോഗ്രാമിന് 1,31,000 രൂപയുമാണ്.
പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില മുകളിലേക്ക് കുതിച്ചു. ഓഗസ്റ്റ് എട്ടിന് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 75,12760 രൂപ എന്ന നിരക്കിലേക്ക് സ്വർണമെത്തി. ഈ മാസത്തെ ഏറ്റവും വലിയ നിരക്ക് ഇതാണ്.
Thiruvananthapuram,Kerala
August 25, 2025 11:01 AM IST