25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ Alappuzha native Sarath S Nair won the Onam bumper prize of 25 crores | Money
Last Updated:
നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ് ശരത് എസ്.നായർ
25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ ആലപ്പുഴ സ്വദേശി ശരത് എസ് നായർ. തുറവൂർ സ്വദേശിയാണ് ശരത് എസ്.നായർ. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി.
നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ഇദ്ദേഹം വഴിയാണ് വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും.
Alappuzha,Kerala
October 06, 2025 1:05 PM IST
