Leading News Portal in Kerala

ശബരിമല: ഇരുമുടികെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്ന് കഞ്ചാവ് പിടികൂടി

ശബരിമല: ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മാളികപ്പുറം ഫ്ലൈ ഓവറിന് സമീപം പൊലീസ് തടഞ്ഞുവെച്ച ശേഷം എക്സൈസിന് കൈമാറുകയായിരുന്നു.

തുടർന്ന് സന്നിധാനം ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൈവശം സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം കഞ്ചാവ് പിടികൂടിയത്.