Leading News Portal in Kerala

മരിച്ചെന്ന് വ്യാജ പ്രചരണം; സുഹൃത്തിനെ കുത്തിക്കൊന്നു

ഒഡീഷയിലെ റൂർക്കേലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട നിഹാർ ഭൂമി ഇടനിലക്കാരനും വാഹന കച്ചവടക്കാരനുമാണ്. പ്രതി കേവലിനെക്കുറിച്ച്‌ ഇയാള്‍ വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നു. കേവല്‍ മരണപ്പെട്ടു എന്നായിരുന്നു ഇയാള്‍ നടത്തിയ പ്രചരണം.

 

ഇതേ ചൊല്ലി രണ്ടുപേരും വഴക്കിടുകയും, തർക്കം രൂക്ഷമായതോടെ കേവല്‍ നിഹാറിനെ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. ഇയാളെ നാട്ടുകാർ ഇസ്പാത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഡീഷയില്‍ 41കാരൻ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. നിഹാർ രഞ്ജൻ ആചാര്യ(44) ആണ് കുത്തേറ്റ് മരിച്ചത്. പ്രതി കേവലിനെ പൊലീസ് അറസ്റ്റ് ചെയ്തു.