Leading News Portal in Kerala

മക്കളെ ഉപേക്ഷിച്ച്‌ മുങ്ങിയ യുവതിയും കാമുകനും അറസ്റ്റില്‍

തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിലായി. ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28), കോട്ടൂർ ആതിരാഭവനില്‍ വിഷ്ണു (34) എന്നിവരെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഫെബ്രുവരി 14ന് എട്ടും മൂന്നും വയസ്സുള്ള കുട്ടികളെ രാവിലെ അരശുംമൂട് ജംക്‌ഷനില്‍ നിന്ന് സ്കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം ശ്രീജ കാമുകനൊപ്പം പോകുകയായിരുന്നു. ഇരുവരും കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പോയത്. വൈകിട്ട് സ്കൂള്‍ വിട്ട് സ്കൂള്‍ബസില്‍ വന്ന കുട്ടികളെ വിളിക്കാൻ പതിവുപോലെ ശ്രീജ വന്നില്ല.

 

അമ്മയെ കാണാതെ കുട്ടികള്‍ കരയാൻ തുടങ്ങിയതോടെ സ്കൂളിലെ ജീവനക്കാരി കുട്ടികളെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ജുവൈനില്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്ത ഇരുവരെയും കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.