ഉഴവൂരില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്: സ്ഥലത്തെത്തിയ പോലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ചു…
കോട്ടയം: സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുകാരെ അക്രമിസംഘം വളഞ്ഞിട്ട് തല്ലി.
ഉഴവൂർ ഒഎല്‍എല്‍ ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
ഇതിനിടെ ഒരു വിഭാഗം വിദ്യാർഥികള്‍ പാലായില്‍ നിന്ന് ആക്രമി സംഘത്തെ വിളിച്ചു വരുത്തി. അക്രമി സംഘം സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരെയും നാട്ടുകാരെയും മർദിച്ചു.
സംഘർഷം തടയാൻ സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ എസ്‌ഐയെയും അക്രമികള്‍ അടിച്ചു നിലത്തിട്ടു. പരിക്കേറ്റ എസ്‌ഐ കെ.വി. സന്തോഷ് ഉള്‍പ്പെടെ രണ്ടു പേർ ആശുപത്രിയില്‍ ചികിത്സയിലാണ്…