Leading News Portal in Kerala

മക്കളെ സ്‌കൂളിലേക്ക് അയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്:മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഓടോറിക്ഷ ഡ്രൈവർ അമ്ബലത്തറ അയ്യങ്കാവ് വളവില്‍ ഹൗസില്‍ ബിജുവിന്റെ ഭാര്യ പി ശ്രീജ (35) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.45നും 9 .15 നുമിടയിലാണ് മരിച്ചതെന്ന് സംശയിക്കുന്നു.

ശ്രീജയുടെ മക്കളെ സ്കൂള്‍ വാഹനം കയറ്റി വിടാനായി ഭർതൃമാതാവ് വീട്ടില്‍ നിന്നും അല്‍പം ദൂരെ പോയ സമയത്താണ് സംഭവം. ഇവർ തിരിച്ചു വരുമ്ബോഴേക്കും ശ്രീജയെ കാണാതായിരുന്നു. തോട്ടത്തിലേക്ക് പോയതാണെന്ന് സംശയിച്ച്‌ അങ്ങോട്ട് ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

തിരിച്ച്‌ വരുമ്ബോഴേക്കാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാധാരണയായി ശ്രീജയാണ് മക്കളെ വാഹനം കയറ്റി വിടാൻ പോകാറുണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അമ്ബലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.