Leading News Portal in Kerala

യുവാവിന്‍റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച സഹപ്രവര്‍ത്തകൻ അറസ്റ്റില്‍

കാഞ്ഞിരപ്പള്ളി: ആശുപത്രി കാന്‍റീൻ ജീവനക്കാരനായ യുവാവിന്‍റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച കേസില്‍ സഹപ്രവര്‍ത്തകനായ യുവാവ് അറസ്റ്റില്‍.

കിടങ്ങൂര്‍ കടപ്ലാമറ്റം പെരുമ്ബള്ളി മുകളേല്‍ വീട്ടില്‍ ജോബിൻ ജോസഫിനെയാണ് (30) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

 

ജോബിൻ ഞായറാഴ്ച രാവിലെ ഒമ്ബതോടെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിലെ കാന്‍റീൻ ജീവനക്കാരനായ തണ്ണീര്‍മുക്കം സ്വദേശിയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഇയാള്‍ക്ക് യുവാവിനോട് മുന്‍വൈരാഗ്യം നിലനിന്നതിന്റെ തുടര്‍ച്ചയെന്നോണമാണ് എണ്ണയൊഴിച്ചത്. ആക്രമത്തില്‍ യുവാവിന്‍റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാഞ്ഞിരപ്പള്ളി എസ്.എച്ച്‌.ഒ ഫൈസല്‍, എസ്.ഐമാരായ സക്കീർ ഹുസൈൻ, രഘുകുമാർ, സി.പി.ഒമാരായ ബിനോ, അരുണ്‍, ബിനോ.കെ.രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.