Leading News Portal in Kerala

കൊല്ലം: ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി

ഇരുചക്രവാഹനത്തിലെത്തി മാല മോഷണം നടത്തുന്ന പ്രതികള്‍ പൊലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ കുതിരപ്പന്തിയില്‍ വീട്ടില്‍ ഗോകുല്‍(29), കാരേറ്റ് കല്ലറ പള്ളിമുക്കില്‍ ചരുവിള വീട്ടില്‍ റഹീം(39), കൊല്ലം പുള്ളിക്കട പുതുവല്‍ പുരയിടത്തില്‍ സുമലക്ഷ്മിഎന്നിവരെയാണ് പിടികൂടിയത്.

 

ജില്ല പൊലീസ് മേധാവി വിവേക്കുമാറിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും കൊല്ലം ഇസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഈ മാസം 22ന് വൈകിട്ട് 5.30ന് ആശ്രാമം എ.കെ.വൈ ഓഡിറ്റോറിയത്തിന് സമീപത്ത് വീട്ടിലേക്ക് നടന്നുപോയ അശ്വനിചിത്ര എന്ന യുവതിയുടെ അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

 

ഒന്നും രണ്ടും പ്രതികള്‍ മോഷണം നടത്തിയ സ്വര്‍ണമാല സുമലക്ഷ്മിയാണ് സ്വകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്നത്. സമാന രീതിയില്‍ ചാത്തന്നൂരിലും പാരിപ്പള്ളിയിലും മാല മോഷണം നടത്തിയത് ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.