Leading News Portal in Kerala

വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പിടിയില്‍

വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയില്‍ നിന്ന് വരുന്ന കേരള എക്സ്പ്രസിലാണ് മയക്കുമരുന്നുമായി യുവതി എത്തിയത്. റൂറല്‍ എസ്പി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ആലുവ പൊലീസ് പ്രതേക സംഘമാണ് ഇവരെ കണ്ടെത്തിയത്.

വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബാംഗ്ലൂർ മുനീശ്വര നഗർ സ്വദേശി സർമിനെയാണ് പൊലീസ് പിടി കൂടിയത്. യുവതി ഇതിനു മുൻപ് മയക്ക് മരുന്ന് കടത്തിയാണ് വിവരം. എം ഡി.എം എ സ്വീകരിക്കുന്നതിനായി സറ്റേഷനില്‍ എത്തിയവർക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആലുവ സി.ഐ മജ്ജു ദാസ്, എസ്.ഐ ശ്രീലാല്‍, എസ്.ഐ നന്ദകുമാർ, എന്നിവരുടെ നേത്യത്തിലായിരുന്നു എം ഡി എം എ പിടികൂടിയത്.