ക്രിസ്മസ് ആഘോഷത്തില് പങ്കെടുത്തതിന് ഒഡീഷയില്‍ സ്ത്രീകളെ കെട്ടിയിട്ട് മര്‍ദിച്ച് ഹിന്ദുത്വ സംഘടന
ക്രിസ്മസ് ആഘോഷത്തില് പങ്കെടുത്തതിന് ഒഡീഷയില് രണ്ട് സ്ത്രീകളെ മരത്തില് കെട്ടിയിട്ട് മര്ദിച്ച് തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്ത്തകര്.
ക്രിസ്മസ് ദിനത്തിന് പിറ്റേദിവസം ഒഡീഷയിലെ ജാജ്പൂരില് ആണ് സംഭവം നടന്നത്. ദേവസേന എന്ന ഹിന്ദുത്വസംഘടനയാണ് ആക്രമണത്തിന് പിന്നില്. സംഭവത്തിന്റെ വിഡിയോ സോഷ്യല്മീഡിയയില് പ്രചരിക്കുന്നുണ്ട്.
ചെറിയകുട്ടികള് ഉള്പ്പെടെയുള്ള ആള്ക്കൂട്ടത്തിനിടയില്വച്ചാണ് ദേവസേനയുടെ അതിക്രമം. ഇവരെ ഇലക്‌ട്രിക് പോസ്റ്റില് കെട്ടിയിട്ട ശേഷം മര്ദിക്കുന്നതും അവഹേളിക്കുന്നതും ഉള്പ്പെടെയാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയത്ത് സംഘത്തിലെ ചിലര് ഇത് റെക്കോഡ് ചെയ്യുകയുമുണ്ടായി
മതപരിവര്ത്തനലോബിക്ക് വേണ്ടി പ്രവര്ത്തിക്കുകയാണ് ഇവരെന്ന് ആരോപിച്ചായിരുന്നു അക്രമികളുടെ കൃത്യം. ഞങ്ങള് 24 മണിക്കൂറും ഭക്ഷണത്തിനും വീടിനും വേണ്ടി പോരാട്ടം നടത്തുമ്ബോള്, ഇക്കൂട്ടര് മതപരിവര്ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സംഘത്തിലെ നേതാവ് പറയുന്നതും കേള്ക്കാം. എന്നാല് മതംമാറ്റവുമായി ബന്ധമില്ലെന്നും ആഘോഷങ്ങളില് പങ്കെടുക്കുക മാത്രമാണ് ഉണ്ടായതെന്നും സ്ത്രീകള് മറുപടി പറയുന്നതും വിഡിയോയിലുണ്ട്..