കുഞ്ഞിനെ നഴ്സറിയിൽ കൊണ്ടുപോകുന്ന ഐടി ഉദ്യോഗസ്ഥൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന ലഹരിമാഫിയാ തലവൻ| natives shocked on learning the double life of drug mafia ketamelone edison babu of muvattupuzha
Last Updated:
രാവിലെ മകനെയും കൂട്ടി നഴ്സറിയിൽപ്പോകുന്ന മാന്യൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന വൻ മയക്കുമരുന്നു കച്ചവടച്ചങ്ങലയിലെ കണ്ണിയായായ ലഹരി ഡീലർ ആണെന്ന വെളിപ്പെടുത്തലിന്റെ അമ്പരപ്പിലാണ് നാട്ടുകാർ
ഇയാൾ ‘കെറ്റാമെലോൺ’ എന്നപേരിൽ പ്രവർത്തിച്ച രാജ്യത്തെതന്നെ ഏറ്റവുംവലിയ ഡാർക്ക് നെറ്റ് മയക്കുമരുന്നുവിൽപ്പന ശൃംഖലയുടെ പ്രധാനകണ്ണിയായിരുന്നു എന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കണ്ടെത്തി.
ഇയാൾ രണ്ടുവർഷത്തിനിടെ അഞ്ചുമുതൽ 10 കോടി രൂപയുടെ വരെ ഇടപാടുനടത്തിയിരിക്കാമെന്ന് എൻസിബി സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് എഡിസണെ പിടികൂടിയത്. 1127 എൽ എസ് ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമൈനും 70 ലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോകറൻസി, ഒരു ഹാർഡ്വേർ വാലറ്റ് അടങ്ങിയ ലാപ്ടോപ്പ് എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഡാർക്ക് നെറ്റ് ഇടപാടുകൾക്കായി വീട്ടിലെ മുറിയിൽ പ്രത്യേകസജ്ജീകരണങ്ങൾ ഒരുക്കിയതായും കണ്ടെത്തി.
എഡിസൺ ബാബുവിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പരിശോധനയ്ക്കെടുത്തു. മൂവാറ്റുപുഴ കോടതിയിൽ ഏൽപ്പിച്ച എൽ എസ് ഡി സ്റ്റാമ്പുകൾ, കെറ്റാമൈൻ തുടങ്ങിയവയുടെ സാംപിളുകളാണ് പരിശോധനയ്ക്കായി കൈപ്പറ്റിയത്. ഇത് ഡൽഹിക്ക് അയക്കും.
ക്രിപ്റ്റോ കറൻസിയുടെ വിവരമടങ്ങിയ ലാപ്ടോപ്പും എഡിസന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച തുടങ്ങിയ റെയ്ഡ് തിങ്കളാഴ്ച പുലർച്ചെയാണ് അവസാനിച്ചത്.
Kochi [Cochin],Ernakulam,Kerala
July 03, 2025 11:53 AM IST
കുഞ്ഞിനെ നഴ്സറിയിൽ കൊണ്ടുപോകുന്ന ഐടി ഉദ്യോഗസ്ഥൻ മുറിയിലെത്തിയാൽ മറ്റുള്ളവരുടെ മക്കളെ തകർക്കുന്ന ലഹരിമാഫിയാ തലവൻ