Leading News Portal in Kerala

വഴക്കു പറഞ്ഞതിന് വീട്ടു ജോലിക്കാരൻ യുവതിയെയും മകനെയും കഴുത്തറുത്ത് കൊന്നു Domestic worker kills woman and son by slitting their throats over argument In Delhi


Last Updated:

രക്തത്തിൽ മുങ്ങിയനിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്

 കുറ്റകൃത്യം നടന്ന സ്ഥലത്തിന് പുറത്തുനിന്നുള്ള ചിത്രം (ഇടത്), പ്രതി മുകേഷ് ( വലത്) കുറ്റകൃത്യം നടന്ന സ്ഥലത്തിന് പുറത്തുനിന്നുള്ള ചിത്രം (ഇടത്), പ്രതി മുകേഷ് ( വലത്)
കുറ്റകൃത്യം നടന്ന സ്ഥലത്തിന് പുറത്തുനിന്നുള്ള ചിത്രം (ഇടത്), പ്രതി മുകേഷ് ( വലത്)

വഴക്കു പറഞ്ഞതിന് വീട്ടു ജോലിക്കാരൻ യുവതിയെയും മകനെയും കഴുത്തറത്ത് കൊന്നു. ഡൽഹിയിലെ ലജ്പത് നഗറിലെ ഒരു അപ്പാർട്ട്മെന്റിൽ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. രുചിക (42), മകൻ കൃഷ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. രുചികയെ മാസ്റ്റർ ബെഡ്‌റൂമിലും മകൻ കൃഷിനെ തൊട്ടടുത്തുള്ള കുളിമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുജോലിക്കാരനായ ബിഹാർ ഹാജിപൂർ സ്വദേശി മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതിയെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷനിൽ വെച്ച് ഉത്തർപ്രദേശ് പോലീസാണ് ട്രെയിനിൽ നിന്ന് പിടികൂടിയത്. കൊലപാതകത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് രുചിക തന്നെ ശകാരിച്ചിരുന്നതായി മുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.രുചികയും ഭർത്താവും ലജ്പത് നഗറിൽ പ്രദേശത്ത് ഒരു വസ്ത്രക്കട നടത്തിയിരുന്നു. ഇവിടെ ഡ്രൈവറായും സഹായിയായും മുകേഷ് ജോലി ചെയ്തിരുന്നു.

ബുധനാഴ്ച രാത്രി കടയടച്ച ശേഷം വീട്ടിലെത്തിയതായിരുന്നു രുചികയുടെ ഭർത്താവ് കുൽദീപ്. എന്നാൽ വാതിൽ അടച്ചിട്ടിരിക്കുകയാരുന്നു. ഭാര്യയെയു മകനെയും ഫോണിൽ വിളിച്ചിട്ട് മറുപടിയൊന്നും ലഭിച്ചില്ല. തുടർന്നാണ് വാതിൽ പടികളിലും ഗേറ്റിലും കുൽദീപ് രക്തക്കറ കാണുന്നത്. ഉടൻതന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ പടികളിലും ഗേറ്റിലും കണ്ട രക്തക്കറയെക്കുറിച്ചും കുൽദീപ് പൊലീസിനോട് വിവരിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് രുചികയെ മാസ്റ്റർ ബെഡ്‌റൂമിലും മകൻ കൃഷിനെ തൊട്ടടുത്തുള്ള കുളിമുറിയിലും മരിച്ചനിലയിൽ കണ്ടെത്തിയത്. രക്തത്തിൽ മുങ്ങിയനിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.