Leading News Portal in Kerala

ഷാപ്പിൽ പ്ളേറ്റിൽ നിന്ന് നെത്തോലി എടുത്തത് തടഞ്ഞ യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങളടക്കം 3 പേർ അറസ്റ്റിൽ 3 people including brothers arrested in connection with assault on youth who stopped them from taking Anchovy fish fry from his plate in a toddy shop


Last Updated:

മീൻ വറുത്തത് എടുത്ത് തടഞ്ഞതിന് യുവാവിനെ ഷാപ്പിന് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി മൂന്ന് പേരും ചേർന്ന് മർദിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)

തൃശ്ശൂർ : യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളടക്കം 3 പേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. പൈനൂര്‍ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് ( 22), സഞ്ജയ്( 25), താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ ( 40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ വലപ്പാട് ബീച്ച് പാണാട്ട് അമ്പലം സ്വദേശി തൃപ്രയാറ്റ് വീട്ടിൽ ഷൈലേഷിനെ (34) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

തൃപ്രയാർ കള്ള് ഷാപ്പിൽ വെച്ച് നെത്തോലി മീൻ വറുത്തത് കഴിക്കുന്ന പ്ലെയിറ്റിൽ നിന്നും പ്രതികൾ അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചത് ഷൈലേഷ് തടഞ്ഞിരുന്നു. ഇതിൻ്റെ വൈരാഗ്യത്താൽ കള്ള് ഷാപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ഷൈലേഷിനെ കഴുത്തിൽ കുത്തിപ്പിടിച്ച് ഹൈവേ മേൽപാലത്തിനടിയിലേക്ക് കൂട്ടിക്കൊണ്ടു പോയി മൂവരും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഷാപ്പിൽ പ്ളേറ്റിൽ നിന്ന് നെത്തോലി എടുത്തത് തടഞ്ഞ യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങളടക്കം 3 പേർ അറസ്റ്റിൽ