Leading News Portal in Kerala

15കാരനായ വിദ്യാര്‍ത്ഥിയുമായി 50 തവണയിലേറെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപികയുടെ ആവശ്യം കോടതി തള്ളി Court rejects plea of ​​teacher who had sex with 15-year-old student more than 50 times


വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചുവരികയാണ്. നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട

അധ്യാപകര്‍ തന്നെയാണ് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിക്കാഗോയിലെ ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ ഒരു അധ്യാപികയായ ക്രിസ്റ്റീന ഫോര്‍മെല്ല 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് ആരോപണം. എന്നാല്‍, 30-കാരിയായ ക്രിസ്റ്റീന കോടതിയില്‍ ഉന്നയിച്ച ആവശ്യമാണ് വിചിത്രമായിരിക്കുന്നത്. 50-ല്‍ അധികം തവണ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക ഇരയുടെ അടുത്തായി താമസിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍, കോടതി ഈ അപേക്ഷ തള്ളി.

കഴിഞ്ഞ മാര്‍ച്ചിലാണ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്റ്റീന ഫോര്‍മെല്ലയ്‌ക്കെതിരെ ക്രിമിനല്‍ ലൈംഗികാതിക്രമവും ലൈംഗിക പീഡന കുറ്റങ്ങളും ചുമത്തിയത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് 52 കുറ്റങ്ങള്‍ കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതായിട്ടും ക്രിസ്റ്റീനയുടെ ഭര്‍ത്താവ് മൈക്കല്‍ ഫോര്‍മെല്ല അവര്‍ക്കൊപ്പം നില്‍ക്കുകയാണുണ്ടായത്. ഭാര്യയുടെ രൂപഭാവം കാരണം അവര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിനുശേഷവും മൈക്കലും ക്രിസ്റ്റീനയും വളരെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതി നിബന്ധനകളുള്ളതിനാല്‍ ജൂണ്‍ പകുതിമുതല്‍ ഈ അധ്യാപിക അവരുടെ മാതാപിതാക്കള്‍ക്കൊപ്പം 5,60,000 ഡോളര്‍ വിലയുള്ള വീട്ടിലാണ് താമസിക്കുന്നത്. കേസ് നടക്കുന്നതിനാല്‍ അവര്‍ കണങ്കാൽ മോണിറ്റര്‍ ധരിക്കേണ്ടതുണ്ട്.

പ്രൊബേഷന്‍, പരോള്‍ അല്ലെങ്കില്‍ വിചാരണ കാത്തിരിക്കുന്ന വ്യക്തികള്‍ ജയില്‍ ശിക്ഷയുടെ ഭാഗമായോ അല്ലെങ്കില്‍ ജയില്‍ ശിക്ഷയ്ക്ക് പകരമായോ ഈ ഡിവൈസ് സാധാരണയായി ഉപയോഗിക്കുന്നു. ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതിനുള്ള ഉപകരണമാണിത്.

ഇരയായ വിദ്യാര്‍ത്ഥി താമസിക്കുന്നതിന്റെ 5,000 അടി ബഫര്‍ സോണിനുള്ളില്‍ അധ്യാപിക താമസിക്കാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്റെ വീട് ഈ ബഫര്‍ സോണിനുള്ളില്‍ വരുന്നതിനാല്‍ ഈ ദൂരപരിധി 2,500 അടിയായി കുറയ്ക്കണമെന്നാണ് ക്രിസ്റ്റീന ഫോര്‍മെല്ല കോടതിയില്‍ ആവശ്യപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കണമെന്നും വീടിനടുത്ത് ജോലി ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കോടതി ഈ അപേക്ഷ നിരസിക്കുകയായിരുന്നു.

കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ ക്രിസ്റ്റീന ഫോര്‍മെല്ലയ്ക്ക് 60 വര്‍ഷം വരെ തടവ് ലഭിച്ചേക്കും. വിദ്യാര്‍ത്ഥിക്ക് 14 വയസ്സുള്ളപ്പോള്‍ മുതല്‍ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും തെറ്റായ കാര്യങ്ങളിലൂടെ വിദ്യാർത്ഥിയെ വശീകരിച്ച് ദുരുപയോഗം ചെയ്തിരുന്നതായും പ്രോസിക്യൂട്ടര്‍ ജാക്ലിന്‍ മക്ആന്‍ഡ്രൂ മുമ്പ് കോടതിയില്‍ വാദിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

15കാരനായ വിദ്യാര്‍ത്ഥിയുമായി 50 തവണയിലേറെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപികയുടെ ആവശ്യം കോടതി തള്ളി