55കാരനായ അമ്മാവനുമായി 15 വർഷത്തെ കടുത്ത പ്രണയം; ഒരുമിച്ച് ജീവിക്കാൻ 25കാരി ഭർത്താവിനെ കൊലപ്പെടുത്തി| Woman In 15 Year Relationship With Uncle Plots Husbands Killing Days After Marriage in Bihar
Last Updated:
25 കാരിയായ ഗുഞ്ച ദേവി 55 വയസ്സുള്ള അമ്മാവൻ ജീവൻ സിങ്ങുമായി 15 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. യുവതിയും അമ്മാവനും പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കുടുംബം ഇതിനെ ശക്തമായി എതിർത്തു
വിവാഹം കഴിഞ്ഞ് 45-ാം ദിവസം സ്വന്തം അമ്മാവനുമായി ചേർന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തി.ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. 25 കാരിയായ ഗുഞ്ച ദേവി 55 വയസ്സുള്ള അമ്മാവൻ ജീവൻ സിങ്ങുമായി 15 വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ദേവിയുടെ ഭർത്താവ് പ്രിയാൻഷുവിനെ കൊല്ലാൻ ഇരുവരും ഗൂഢാലോചന നടത്തി. ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി കൊല നടത്തുകയായിരുന്നു.
പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുവതിയും അമ്മാവനും പരസ്പരം വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കുടുംബം ഇതിനെ ശക്തമായി എതിർത്തു. ദേവിയെ നിർബന്ധിച്ച് പ്രിയാൻഷുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. ജൂൺ 25നാണ് പ്രിയാൻഷു കൊല്ലപ്പെട്ടത്. സഹോദരിയെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ദേവി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് കൂടുതൽ സംശയം ജനിപ്പിച്ചു. അവൾ തന്റെ അമ്മാവനുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. സിങ്ങിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വാടക കൊലയാളികളെ പതിവായി വിളിക്കാറുണ്ടായിരുന്നുവെന്ന് വ്യക്തമായി. പിന്നാലെ ദേവിയെയും അമ്മാവനെയും അടക്കം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Summary: A woman in Bihar’s Aurangabad allegedly plotted her husband’s murder with her own uncle only 45 days after their wedding.
Aurangabad,Aurangabad,Bihar
July 04, 2025 7:56 AM IST