കാസർഗോഡ് ആൾക്കൂട്ടത്തെ കണ്ട് പോലീസ് നടത്തിയ പരിശോധനയിൽ എട്ട് കോഴികളും ലക്ഷത്തോളം രൂപയുമായി മൂന്ന് പേർ അറസ്റ്റിൽ|Three people caught with eight chickens and Rs 98010 for gambling with chicken in Manjeswaram
Last Updated:
പട്രോളിംഗ് നടത്തുന്നതിനിടെ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്
കാസർഗോഡ് മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ, കാസർഗോഡ്, മഹാരാഷ്ട്ര സ്വദേശികളാണ് അറസ്റ്റിലായത്. പട്രോളിംഗ് നടത്തുന്നതിനിടെ ആൾക്കൂട്ടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചൂതാട്ടം കണ്ടെത്താനായത്.
ചൂതാട്ടത്തിനായി ഉപയോഗിച്ച എട്ട് കോഴികളെയും 98,010 രൂപയും പോലീസ് പിടികൂടി. ദക്ഷിണ കന്നഡ പുത്തൂർ സ്വദേശി ഭവാനി ശങ്കർ കെ (30), കാസർഗോഡ് മജിബയൽ സ്വദേശി സന്തോഷ് കുമാർ (42), മഹാരാഷ്ട്ര അന്ധേരി സ്വദേശി ഗണേഷ് സുന്ദർ റായ് (53) എന്നിവരാണ് അറസ്റ്റിലായത്.
കാസർഗോഡ് ഡിവൈഎസ്പി സുനിൽ കുമാർ സി.കെ.യുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, അജയ് എസ്. മേനോൻ, സബ് ഡിവിഷൻ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Kasaragod,Kasaragod,Kerala
July 03, 2025 9:30 AM IST
കാസർഗോഡ് ആൾക്കൂട്ടത്തെ കണ്ട് പോലീസ് നടത്തിയ പരിശോധനയിൽ എട്ട് കോഴികളും ലക്ഷത്തോളം രൂപയുമായി മൂന്ന് പേർ അറസ്റ്റിൽ