Leading News Portal in Kerala

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ; ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ കാണാനില്ല|kerala cafe hotel owner found murdered in Thiruvananthapuram workers from other states missing


Last Updated:

മൃതദേഹം പായ കൊണ്ടു മൂടിയ നിലയിൽ ആയിരുന്നു

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഹോട്ടലിലെ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടൺഹിൽ സ്കൂളിനു സമീപത്തേ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജ്(60) ആണ് കൊല്ലപ്പെട്ടത്. ഇടപ്പഴിഞ്ഞിയിലെ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

പായ കൊണ്ടു മൂടിയ നിലയിൽ ആയിരുന്നു മൃതദേഹം. ഇതര സംസ്ഥാനക്കാരായ രണ്ട് ഹോട്ടൽ ജീവനക്കാരെ കാണാനില്ലെന്നും ഇവർക്കായിട്ടുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. നാല് പാർട്ട്ണർമാരിൽ ഒരാളായ ജസ്റ്റിൻ രാജാണ് എല്ലാദിവസവും പുലർച്ചെ അഞ്ചുമണിക്ക് ഹോട്ടൽ തുറക്കുന്നത്.

ഹോട്ടലിൽ 8 ജീവനക്കാരാണ് ഉള്ളത്. ഇതിൽ രണ്ടുപേർ ഇന്നലെ ജോലിക്ക് എത്തിയിരുന്നില്ല. ഇവരെ അന്വേഷിച്ച് മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻ ഇടപ്പഴിഞ്ഞിയിലെ വീട്ടിൽ പോയിരുന്നു. ഉച്ചയായിട്ടും കാണാത്തതിനാലാണ് ഹോട്ടലിലെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചത്.

അപ്പോഴാണ് പുരയിടത്തിൽ മരിച്ച നിലയിൽ ജസ്റ്റിൻ രാജിനെ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. രാവിലെയാണ് കൊലപാതകം എന്നാണ് സൂചന. മുൻ എംഎൽഎയും സിപിഎം നേതാവുമായ എം സത്യനേശന്റെ മരുമകനാണ് ജസ്റ്റിൻ രാജ്.