തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തിൽ രണ്ട് ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്ക്| two arrested in Thiruvananthapuram kerala cafe hotel owner murder
Last Updated:
പാറശ്ശാല മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്
സംഭവത്തിൽ ഹോട്ടൽ ജീവനക്കാരായ ഒരു മലയാളിയും ഒരു നേപ്പാള്‍ സ്വദേശിയുമാണ് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പിടികൂടുന്നതിനിടെ പൊലീസുകാർക്കു നേരേ ആക്രമണമുണ്ടായി. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ കൊലപാതകം നടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്കൂളിന് എതിര്‍വശത്താണ് കേരള കഫേ ഹോട്ടലുള്ളത്. ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന ക്യാമ്പിന് സമീപമാണ് ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു.
എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ജീവനക്കാരും കുറച്ച് ദിവസമായി പണിക്ക് എത്തിയിരുന്നില്ല. ഇവര്‍ എവിടെപ്പോയെന്ന് നേരിട്ട് അന്വേഷിക്കാനെത്തിയതായിരുന്നു ജസ്റ്റിന്. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന് മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകം ആസൂത്രിതമായല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നും പൊലീസ് സംശയിക്കുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 09, 2025 6:43 AM IST
തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തിൽ രണ്ട് ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്ക്