Leading News Portal in Kerala

ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ| three youths arrested for raping same girl multiple times on promise of marriage in pathanamthitta


Last Updated:

ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് പിടിയിലായത്

പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവംപത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം
പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം

പത്തനംതിട്ട: ഒരേ പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം. മൂന്നു കേസുകളിലായാണ് 3 യുവാക്കളെ ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് പിടിയിലായത്.

പെൺകുട്ടി പ്രായപൂർത്തിയാവുന്നതിന് മുൻപ് വിവാഹം കഴിക്കുമെന്ന് വാദ്​ഗാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയതിന് എ‌ടുത്ത ആദ്യകേസിലാണ് മിഥുൻ പിടിയിലായത്. 2024 ഏപ്രിൽ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള മാസങ്ങളിൽ രാത്രി 12 മണിക്ക് ശേഷം ഫോണിൽ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെത്തിച്ച് ഇയാൾ നിരന്തരം ലൈം​ഗിക പീഡനം ന‌‌ടത്തുകയായിരുന്നു.

ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ ബി രാജഗോപാലാണ് കേസുകൾ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തിയത്. 2025 ഫെബ്രുവരി 20നും ഏപ്രിൽ 30നും ഇടയിലുള്ള പല ദിവസങ്ങളിലും വീടിനു സമീപം വച്ച് സജു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയു‌ടെ മൊഴി. 2025 ജൂൺ 21നും 22നും രാത്രി 12 മണിക്ക് ശേഷം റബ്ബർ തോട്ടത്തിൽ വച്ചാണ് ദിപിൻ ബലം പ്രയോഗിച്ച് പീഡിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് മൂവരും പെൺകുട്ടിയെ ലൈം​ഗികമായി ചൂഷണം ചെയ്തത്. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.