Leading News Portal in Kerala

അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന 15 കാരിയുടെ പരാതിയിൽ കേസ്|Case filed on complaint of 15-year-old girl alleging sexual assault by her mother


Last Updated:

ഒരു സ്വകാര്യ സ്കൂളിലെ കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്

News18News18
News18

ബെംഗളൂരു: പതിനഞ്ച് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 45 വയസ്സുള്ള സ്ത്രീക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആർടി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒരു സ്വകാര്യ സ്കൂളിലെ കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ഇരയായ പെൺകുട്ടി അവിടെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മയുടെ പീഡനത്തെക്കുറിച്ച് വിദ്യാർത്ഥി കൗൺസിലറോട് പറഞ്ഞതായാണ് റിപ്പോർട്ട്. “വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുകയാണെന്ന് പറഞ്ഞ് എന്റെ അമ്മ എന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നു,” എന്ന് കുട്ടി കൗൺസിലറോട് പറഞ്ഞതായാണ് സൂചന.

കഴിഞ്ഞ ആറ് വർഷമായി ഇരയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രതിയായ അമ്മ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. വീടിനടുത്തുള്ള സ്കൂളിലാണ് പെൺകുട്ടി പോകുന്നത്.

“ഇരയുടെ കൗൺസിലർ ഇക്കാര്യം ഞങ്ങളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവളെ ചോദ്യം ചെയ്തുവരികയാണ്. കൗൺസിലറെയും ചോദ്യം ചെയ്തുവരികയാണ്,” കേസ് അന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.