Leading News Portal in Kerala

ഈന്തപ്പഴ ബാഗിൽ കടത്താൻശ്രമിച്ച 5 കോടി വിലവരുന്ന ഒന്നേകാൽ കിലോ MDMA പിടികൂടി; വിദേശത്ത് നിന്നെത്തിയ 2 പേർ ഉൾ‌പ്പെടെ 4 പേർ അറസ്റ്റിൽ| MDMA wortrh rs 5 crore seized while trying to smuggle it in a bag of dates 4 arrested in Attingal


Last Updated:

ഒമാനിൽ നിന്നും ഇന്നലെ രാത്രിയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്

കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കുട്ടൻ, പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കുട്ടൻ, പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്
കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കുട്ടൻ, പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്

തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിനുള്ളിൽ ഈന്തപ്പഴ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് കല്ലമ്പലത്തെത്തിയ സംഘത്തെ പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേരും അവരെ കൂട്ടികൊണ്ടുവരാൻ പോയവരെയുമാണ് പിടികൂടിയത്.

ഇതും വായിക്കുക: കൊല്ലത്ത് മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ

കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കുട്ടൻ, പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഏകദേശം 5 കോടിയോളം രൂപ വിലയുള്ള ലഹരി വസ്തുക്കളാണിത്. ഒമാനിൽ നിന്നും ഇന്നലെ രാത്രിയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് കുടുംബത്തോടൊപ്പം ഇന്നോവ കാറിൽ കല്ലമ്പലത്തേക്ക് വരികയായിരുന്നു.

പ്രതികളെ ഉടൻ തന്നെ പ്രതികളെ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൈമാറും. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തു. വർക്കല ടൂറിസം മേഖല കേന്ദ്രീകരിച്ച് വിപണത്തിനായി കൊണ്ടുവന്നതായിരുന്നു എം ഡി എം എ എന്നാണ് ഡാൻസാഫ് സംഘം പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഈന്തപ്പഴ ബാഗിൽ കടത്താൻശ്രമിച്ച 5 കോടി വിലവരുന്ന ഒന്നേകാൽ കിലോ MDMA പിടികൂടി; വിദേശത്ത് നിന്നെത്തിയ 2 പേർ ഉൾ‌പ്പെടെ 4 പേർ അറസ്റ്റിൽ