Leading News Portal in Kerala

ഫേസ്ബുക്കിലെ ലിങ്ക് തുറന്നു; എഴുപതുകാരിക്ക് ഓൺലൈൻ തട്ടിപ്പിൽ 60 ലക്ഷം നഷ്ടമായി|Cyber Fraud case 70 year old lost 60 lakhs while opening Facebook link


Last Updated:


സൈറ്റ് അംഗീകൃത കമ്പനിയുടേതാണെന്ന് പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്

News18News18
News18

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ 70കാരിക്ക് 60.45 ലക്ഷം രൂപ നഷ്ടമായതായി പരാതി. തിരുവനന്തപുരത്താണ് സംഭവം. മണക്കാട് പുത്തൻകോട്ട സ്വദേശിനിയായ വയോധികയ്ക്കാണ് പണം നഷ്ടമായത്.

ഫേസ്ബുക്കിലെ പരസ്യത്തിന്റെ ലിങ്ക് തുറന്ന പരാതിക്കാരിയെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടും ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കിയും മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും ഡൗൺലോഡ് ചെയ്യിപ്പിച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വയോധികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാജ ഇലക്ട്രോണിക് രേഖകൾ ചമച്ച് നിർമിച്ച സൈറ്റും ആപ്പും അംഗീകൃത കമ്പനിയുടേതാണെന്ന് പരാതിക്കാരിയെ സംഘം തെറ്റിദ്ധരിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഗ്രൂപ്പിലെ അംഗങ്ങളുടെ നിർദേശ പ്രകാരം 6 അക്കൗണ്ടുകളിലേക്ക് 60.45 ലക്ഷം രൂപ അയച്ചു നൽകുകയായിരുന്നു. പരാതിക്കാരിയുമായി പ്രതികൾ നടത്തിയ ചാറ്റുകളും ഇതിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകൾ,ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ചു പ്രതികളെ കണ്ടെത്താൻ നടപടി തുടങ്ങിയതായി പൊലീസ് അറിയിച്ചു.