Leading News Portal in Kerala

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് ആറു പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി| Gold ornaments stolen from High Court judges house in kochi


Last Updated:

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കും 12 മണിക്കും ഇടയിലാണ് സ്വർണം നഷ്ടപ്പെട്ടതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു

പൊലീസ് (പ്രതീകാത്മക ചിത്രം)പൊലീസ് (പ്രതീകാത്മക ചിത്രം)
പൊലീസ് (പ്രതീകാത്മക ചിത്രം)

കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം. ജസ്റ്റിസ് എ ബദറുദീൻ്റെ കളമശ്ശേരി പത്തടിപ്പാലത്തെ വീട്ടിൽ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. 6 പവൻ‌ തൂക്കം വരുന്ന വളകൾ ഉൾ‌പ്പെടെയുള്ള സ്വർണാഭരണങ്ങൾ ‌നഷ്ടപ്പെട്ടതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കവർച്ച നടന്നതിൻ്റെ ലക്ഷണങ്ങൾ ഒന്നും വീട്ടിലില്ല. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതിലുള്‍പ്പെടെ പൊലീസിന് സംശയമുണ്ട്.

ജസ്റ്റിസ് എ ബദറുദ്ദീന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അ‌ദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി രഹന ടി.ആർ. ആണ് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.