Leading News Portal in Kerala

കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ പീഡനശ്രമം; രക്ഷകനായത് ബൈക്ക് യാത്രികൻ | woman was assaulted in broad daylight in Kochi


Last Updated:

കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയായിരുന്നു അതിക്രമം

News18News18
News18

കൊച്ചി: അങ്കമാലി തുറവൂരില്‍ റോഡില്‍വച്ച് പട്ടാപ്പകല്‍ യുവതിക്ക് നേരേ പീഡനശ്രമം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഒഡിഷ സ്വദേശി സന്തനൂര്‍ ബിസ്വാലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

പൊതുപണിമുടക്ക് ദിവസമായതിനാൽ ബുധനാഴ്ച റോഡിൽ ആളും കുറവായിരുന്നു. തുടർന്ന്, ഇയാള്‍ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അതിക്രമം കാട്ടുകയായിരുന്നു.

ഈ സമയത്ത് അതുവഴി പോയിരുന്ന ബൈക്ക് യാത്രക്കാരനാണ് യുവതിയെ രക്ഷിച്ചത്. ബൈക്ക് യാത്രികന്‍ പ്രതിയെ തടഞ്ഞു വയ്ക്കുകയും നാട്ടുകാരെ വിവരമറിയിക്കുകയുംചെയ്തു. തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ പോലീസിന് കൈമാറി.