കോഴിക്കോട് ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പ്രവർത്തിച്ചുവന്ന പെൺവാണിഭ സംഘം അറസ്റ്റിൽ| sex trafficking gang operating under the cover of an Ayurvedic massage center arrested in Perambra Kozhikode
Last Updated:
ആയിരം രൂപയിൽ തുടങ്ങി മസാജിന്റെ രീതി മാറ്റത്തിനനുസരിച്ച് വിവിധ നിരക്കുകൾ വാങ്ങിയായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്
കോഴിക്കോട്: പേരാമ്പ്രയിൽ ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിൽ. നാലു സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. പേരാമ്പ്ര ബിവറേജസ് ഔട്ട്‍ലെറ്റിനു സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസിന്റേതാണ് സ്ഥാപനം.
ഒരു വർഷത്തിലധികമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുകയായിരുന്നു. മറ്റ് ജില്ലകളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ചെമ്പനോട സ്വദേശി ആന്റോ മാനേജറായ സ്ഥാപനത്തിൽ നിത്യവും നിരവധി ആളുകളാണ് വന്നുപോയിരുന്നത്.
കസ്റ്റഡിയിലെടുത്തവരെ പുറത്തേക്കിറക്കുന്നതിനിടെ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. സ്ഥാപനത്തിനെതിരെ മുമ്പും പരാതി ഉയര്‍ന്നെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
Kozhikode [Calicut],Kozhikode,Kerala
June 26, 2025 10:36 AM IST