മധുവിധു തീരും മുമ്പേ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയ ഭാര്യയും കാമുകനും പിടിയില്‍| telangana man murdered by brides lover contract killing uncovered
Last Updated:
തേജേശ്വറിന്റെ വാഹനത്തിൽ ജിപിഎസ് ട്രാക്കർ സ്ഥാപിച്ച് അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു
തെലങ്കാനയില്‍ നവവരനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍. ഗഡ്വാല്‍ സ്വദേശിയും സർവേയറുമായ തേജേശ്വർ (31) ആണ് കൊല്ലപ്പെട്ടത്. ഭാര്യയും കാമുകനും ചേര്‍ന്ന് കൊട്ടേഷന്‍ നല്കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ഐശ്വര്യയും ഉള്‍പ്പടെ മൂന്ന് പേര് പിടിയിലായി. ഐശ്വര്യയുടെ അമ്മയാണ് പിടിയിലായ മൂന്നാമത്തെയാൾ.
തേജേസ്വറിന്റേയും ഐശ്വര്യയുടേയും വിവാഹം ഒരു മാസം മുന്‍പാണ് നടന്നത്. തേജേശ്വറിനെ ജൂൺ 17നാണ് കാണാതായത്. രണ്ട് ദിവസത്തിന് ശേഷം ജൂൺ 19 ന് ഒരു തടാകത്തിൽ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, തേജേശ്വറിന്റെ ഭാര്യ ഐശ്വര്യയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തുവന്നത്.
ഐശ്വര്യയ്ക്ക് വിവാഹത്തിന് മുമ്പ് കർണൂലിലെ ഒരു സ്വകാര്യ ബാങ്ക് മാനേജരായ തിരുമല റാവുവുമായി പ്രണയമുണ്ടായിരുന്നു. തുടക്കത്തിൽ, ഈ ബന്ധം ആരംഭിച്ചത് അവരുടെ അമ്മ വഴിയായിരുന്നു. പിന്നീട് തിരുമല റാവു ഐശ്വര്യയുമായുള്ള അവിഹിത ബന്ധം തുടർന്നു. വിവാഹത്തിനു ശേഷവും, ഐശ്വര്യ തിരുമല റാവുവുമായുള്ള ബന്ധം തുടർന്നു. ഈ ബന്ധം തേജേശ്വർ അറിഞ്ഞതോടെ പ്രശ്നമായി. ഇതോടെ ഐശ്വര്യ തിരുമല റാവുവുമായി ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. തുടർന്ന്, ഇരുവരും ചേർന്ന് ഒരു സംഘത്തിന് 2 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി.
തേജേശ്വറിന്റെ വാഹനത്തിൽ ജിപിഎസ് ട്രാക്കർ സ്ഥാപിച്ച് അദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. ജൂൺ 17 ന് തേജേശ്വറിനെ ഒരു കാറിൽ കൊണ്ടുപോയി പിന്നപുരം തടാകത്തിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. ഐശ്വര്യ, അമ്മ, തിരുമല റാവു എന്നിവരുൾപ്പെടെ എട്ട് പ്രതികൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
വിവാഹം കഴിഞ്ഞതിന് പിന്നാലെ ഒരുമാസത്തിനിടെ രണ്ടായിരത്തിലേറെ തവണയാണ് ഐശ്വര്യ കാമുകനുമായി ഫോണില്‍ സംസാരിച്ചത്. ഫെബ്രുവരി മുതല്‍ ഇവര്‍ ക്വട്ടേഷന്‍ സംഘത്തിന് നല്‍കാനുള്ള പണത്തിനായുള്ള നെട്ടോട്ടത്തിലായിരുന്നു. തേജേശ്വറിനെ കൊലപ്പെടുത്തിയാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കൂടി ഐശ്വര്യയ്ക്ക് വന്നുചേരുമെന്ന് പ്രതീക്ഷിച്ചാണ് ഇരുവരും കൊല നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
Hyderabad,Hyderabad,Telangana
June 25, 2025 7:48 AM IST