Leading News Portal in Kerala

കൊച്ചിയിൽ രക്തം വാർന്ന് ആഷിക്ക് മരിച്ചത് കൊലപാതകം;പെൺ സുഹൃത്തിന്റെ ഭർത്താവ് ശിഹാബ് കുറ്റം സമ്മതിച്ചു | girl friends husband shihab admits murder of ashique found dead in kochi


Last Updated:

പീഡിപ്പിച്ചു എന്നാരോപിച്ച് ആഷിക്കിനെതിരെ രണ്ട് മാസം മുൻപ് യുവതി പരാതി നൽകിയിരുന്നു

മരിച്ച ആഷിക്ക്, 
ആഷിക്കിനെ  മരിച്ച നിലയിൽ‌ കണ്ടെത്തിയ വാൻമരിച്ച ആഷിക്ക്, 
ആഷിക്കിനെ  മരിച്ച നിലയിൽ‌ കണ്ടെത്തിയ വാൻ
മരിച്ച ആഷിക്ക്,
ആഷിക്കിനെ മരിച്ച നിലയിൽ‌ കണ്ടെത്തിയ വാൻ

കൊച്ചി: ഇരു കാലുകളുടെയും തുടകളിലും കാൽത്തണ്ടകളിലും ആഴത്തിൽ മുറിവേൽപ്പിച്ച് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ എറണാകുളം പള്ളുരുത്തി സ്വദേശി ആഷിക്കിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ആഷിക്കിന്റെ പെൺ സുഹൃത്തിന്റെ ഭർത്താവ് ശിഹാബ് കുറ്റം സമ്മതിച്ചു. സംഭവത്തിൽ പെൺസുഹൃത്തന്റെ പങ്ക് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നിർത്തിയിട്ട വാനിന്റെയുള്ളിൽ ആഷിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട വാനിനകത്തെ മുൻസീറ്റിലാണ് ആഷിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പരുക്കേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിക് വിളിച്ചെന്നാണ് പെൺസുഹൃത്ത് പൊലീസിന് നൽകിയ മൊഴി. യുവതിയുമായി ആഷിക് അടുപ്പത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആത്മഹത്യ ചെയ്തതാകും എന്നുമാണ് കുടുംബം കരുതിയത്‌. എന്നാൽ മൃതദേഹത്തിൽ മുറിവുകൾ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയതെന്ന് ആഷിക്കിന്റെ പിതാവ് ന്യൂസ് 18 നോട് പറഞ്ഞു

ഇരു കാലുകളുടെയും തുടകളിലും കാൽത്തണ്ടകളിലും ആഴത്തിൽ മുറിവേൽപ്പിച്ച് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന്റെ പരാതിയിൽ യുവതിയേയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. യുവതിയും ആഷിക്കുമായി അടുപ്പത്തിലായിരുന്ന കാര്യം ഭർത്താവിന് അറിയാമായിരുന്നു എന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് സംശയിക്കുന്നത്. പീഡിപ്പിച്ചു എന്നാരോപിച്ച് ആഷിക്കിനെതിരെ രണ്ട് മാസം മുൻപ് യുവതി പരാതി നൽകിയിരുന്നു

മലയാളം വാർത്തകൾ/ വാർത്ത/Crime/

കൊച്ചിയിൽ രക്തം വാർന്ന് ആഷിക്ക് മരിച്ചത് കൊലപാതകം;പെൺ സുഹൃത്തിന്റെ ഭർത്താവ് ശിഹാബ് കുറ്റം സമ്മതിച്ചു