ആഫ്രിക്കയിൽ നിന്ന് 130 കോടി വിലയുള്ള ഹെറോയിൻ കടത്തയ പ്രതികൾക്ക് 60 വർഷം തടവും 4 ലക്ഷം രൂപ പിഴയും 60 years in prison and Rs 4 lakh fine for smuggling heroin worth Rs 130 crore from Africa
Last Updated:
22 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പ്രതികളിൽ നിന്നും പിടികൂടിയത്
ആഫ്രിക്കയിൽ നിന്ന് 130 കോടി വിലയുള്ള ഹെറോയിൻ കടത്തയ പ്രതികൾക്ക് 60 വർഷം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി. ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (43), കടുവിളാകം സ്വദേശി രമേശ് (33) എന്നിവരെയാണ് ശിക്ഷിച്ചത്. 22.60 കിലോ ഹെറോയിൻ പ്രതികൾ കടത്തിയത്. 2022 സെപ്റ്റംബറിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽനിന്നാണ് ഇരുവരെയും ഹെറോയിനുമായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടകൂടിയത്.
റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. വിൽപനയ്ക്കായാണ് പ്രതികൾ ആഫ്രിക്കയിൽ നിന്നും ഹെറോയിൻ കടത്തിയത്. കേസിലെ മൂന്നും നാലും പ്രതികളായ കിളിമാനൂർ സ്വദേശി ബിനുക്കുട്ടൻ (46), വെള്ളല്ലൂർ സ്വദേശി ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.
Thiruvananthapuram,Kerala
June 21, 2025 6:39 PM IST