Leading News Portal in Kerala

മലപ്പുറത്ത് പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാകുമ്പോൾ മരുന്ന് നൽകി ഗർഭം അലസിപ്പിക്കുന്ന 29കാരൻ അറസ്റ്റിൽ|29-year-old arrested for raping girls in Malappuram and giving them abortion pills when they become pregnant


Last Updated:

വിവാഹിതനും നാല് നാലര വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമായ മുഹമ്മദ് ഫാരിഷ് സ്കൂളുകൾ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങൾ നടത്തുന്നത്

News18News18
News18

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിക്ക് ഡോക്ടറുടേയോ മറ്റോ യാതൊരു പ്രിസ്ക്രിപ്ഷനും ഇല്ലാതെ മലപ്പുറത്തെ ഒരു പ്രമുഖ മെഡിക്കൽ ഷോപ്പിൽ നിന്നും ഗർഭ ഛിദ്രത്തിനുള്ള മരുന്ന് വാങ്ങിച്ചു കൊടുത്ത് ഗർഭം അലസിപ്പിക്കുകയും ചെയ്ത കേസിൽ 29കാരൻ അറസ്റ്റിൽ.

സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ മലപ്പുറം മങ്ങാട്ടുപുലത്തുള്ള കുഞ്ഞിമുഹമ്മദിന്റെ മകൻ കല്ലന്‍കുന്നന്‍ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പൊലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ വിഷ്ണു പി, സബ് ഇൻസ്പെക്ടർ പ്രിയൻ എസ് കെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രത്യേകതരത്തിലുള്ള ലൈംഗിക വൈകൃതങ്ങൾ ഉള്ള പ്രതി സ്കൂളുകൾ കേന്ദ്രീകരിച്ച് ആഡംബര ബൈക്കുകളിൽ കറങ്ങി പെൺകുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റി വശീകരിച്ച് അവരെ സഹായിക്കാൻ എന്ന വ്യാജേന പ്രതിയുടെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയും, മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഓരോരോ പെൺകുട്ടികളെയായി പ്രതിവാടകയ്ക്ക് എടുത്ത മലപ്പുറത്തും കോഴിക്കോടും മറ്റുമുള്ള റൂമുകളിൽ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കി സ്കൂൾ വിടുന്ന സമയം പെൺകുട്ടികളെ ബൈക്കിൽ കയറ്റി തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ കൊണ്ട് വിടുകയും ആണ് ചെയ്യുക.

കൂടാതെ പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യുകയും പതിവാണ്. വിവാഹിതനും നാല് നാലര വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമായ പ്രതി അവിവാഹിതനാണെന്ന് പറഞ്ഞാണ് പെൺകുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. പ്രതി ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴിയും നിരവധി പെൺകുട്ടികളെ ട്രാപ്പിലാക്കിയതായും ക്രൂരമായ ബലാത്സംഗങ്ങളും അബോർഷനുകളും നടത്തിയതായും സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രത്യേകസംഘം രൂപീകരിച്ച് കേസ് അന്വേഷണം നടത്തിവരികയാണ്. ഇത്തരത്തിൽ ഇരയാക്കപ്പെട്ട മറ്റു സ്ത്രീകളുടെയും കുട്ടികളുടെയും പരാതികൾ ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. കൂടാതെ പ്രതി പണം വാങ്ങിച്ചു തിരികെ കൊടുക്കാതെ ചതിക്കപ്പെട്ട പരാതിക്കാർ ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞു സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ആ രീതിയിലുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

മലപ്പുറത്ത് പെൺകുട്ടികളെ പീഡിപ്പിച്ച് ഗർഭിണിയാകുമ്പോൾ മരുന്ന് നൽകി ഗർഭം അലസിപ്പിക്കുന്ന 29കാരൻ അറസ്റ്റിൽ