Leading News Portal in Kerala

വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് പേരെ കൊന്നെന്ന വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയ്യാർ|kerala double murder case sketch of person who was allegedly killed in years back prepared


Last Updated:

രേഖാചിത്രത്തിന് കൊല്ലപ്പെട്ടയാളുടെ മുഖസാദൃശ്യമുണ്ടെന്ന് മുഹമ്മദലി പോലീസിനോട് പറഞ്ഞു

മുഹമ്മദലിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ, രേഖാ ചിത്രംമുഹമ്മദലിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ, രേഖാ ചിത്രം
മുഹമ്മദലിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ, രേഖാ ചിത്രം

കോഴിക്കോട് കൂടരഞ്ഞിയിൽ വർഷങ്ങൾക്കു മുമ്പ് ഇരട്ട കൊലപാതകം നടത്തി എന്ന മുഹമ്മദ് അലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിൽ, കൊല്ലപ്പെട്ടയാളെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്ന ആളുടെ ചിത്രം വരച്ചത്.

കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന ആളുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രേഖാചിത്രത്തിന് കൊല്ലപ്പെട്ടയാളുടെ മുഖസാദൃശ്യമുണ്ടെന്ന് മുഹമ്മദലി പോലീസിനോട് പറഞ്ഞു.

മലപ്പുറം വേങ്ങര ചേറൂര്‍ കിളിനക്കോട് പള്ളിക്കല്‍ ബസാറില്‍ താമസിക്കുന്ന തായ്പറമ്പില്‍ മുഹമ്മദലിയാണ് 14-ാം വയസ്സില്‍ താന്‍ ചെയ്ത പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവന്‍ നഷ്ടമായെന്ന കാര്യത്തെക്കുറിച്ച് വേങ്ങര പോലീസിനു മുന്‍പിൽ ഏറ്റുപറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് പേരെ കൊന്നെന്ന വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയ്യാർ