Leading News Portal in Kerala

വിവാഹ പാർട്ടിയിൽ ചിക്കൻ കഷണം കൂടുതൽ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു|Man stabbed to death after demanding more chicken at wedding party in karnataka


Last Updated:

കോഴിയിറച്ചി വിളമ്പുന്നത് വളരെ കുറവാണെന്നും പറഞ്ഞാണ് തർക്കം ആരംഭിച്ചത്

News18News18
News18

കർണാടകയിലെ ബെലഗാവി ജില്ലയിൽ ഒരു വിവാഹ പാർട്ടിക്കിടെ കഷണം കൂടുതൽ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു. വിവാഹത്തിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം. 30 വയസ്സുകാരനെയാണ് കൂടുതൽ ചിക്കൻ ചോദിച്ചതിനെ തുടർന്ന് കുത്തിക്കൊന്നത്.

കർണാടകയിലെ ബെലഗാവി ജില്ലയിൽ ഒരു വിവാഹ പാർട്ടിക്കിടെ കൂടുതൽ ചിക്കൻ കഷണങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനെ ഒരാൾ കൊലപ്പെടുത്തി. വിവാഹത്തിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം.

യാരഗട്ടി താലൂക്കിൽ താമസിക്കുന്ന വിനോദ് മലഷെട്ടിയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സുഹൃത്ത് അഭിഷേക് കൊപ്പാടിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു. ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന വിറ്റൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ ചിക്കൻ ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കോഴിയിറച്ചി വിളമ്പുന്നത് വളരെ കുറവാണെന്നും അദ്ദേഹം വാദിച്ചു. കോഴിയിറച്ചി വിളമ്പുന്നതിനെക്കുറിച്ചുള്ള വിനോദിന്റെ പരാമർശം ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിലേക്ക് നയിച്ചു, ഇത് പിന്നീട് അക്രമത്തിലേക്ക് നീങ്ങി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

പച്ചക്കറി മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വിറ്റൽ വിനോദിനെ കുത്തിയതായും അമിത രക്തസ്രാവം മൂലം വിനോദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡൽഹിയിൽ, സമാനമായ മറ്റൊരു കേസിൽ, ഒരു വഴക്ക് അക്രമാസക്തമായതിനെ തുടർന്ന് രണ്ട് സുഹൃത്തുക്കൾ പരസ്പരം കുത്തിക്കൊലപ്പെടുത്തി. തിലക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്.