Leading News Portal in Kerala

ആൺ സുഹൃത്തിനെ കെട്ടിയിട്ടതിന് ശേഷം പത്തു പേർ യുവതിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി | Woman gang-raped after tying up boyfriend by 10 arrested


Last Updated:

സുഹൃത്തിനെ ആക്രമിച്ച് കെട്ടിയിട്ടതിന് ശേഷം യുവതിയെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

News18News18
News18

ഭുവനേശ്വർ: ആൺ സുഹൃത്തിനൊപ്പം കടൽത്തീരം കാണാനെത്തിയ ഇരുപതുകാരി കൂട്ടബലാത്സം​ഗത്തിനിരയായി. കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനെ കെട്ടിയിട്ടായിരുന്നു ബലാത്സംഗം. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോപാൽപൂർ കടൽത്തീരത്ത് നടക്കുന്ന രാജ ഉത്സവത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു യുവതിയും സുഹൃത്തും. ഞായറാഴ്ച്ച വൈകീട്ട് ബീച്ചിലെ ഒഴിഞ്ഞ ഒരു സ്ഥലത്തിരിക്കുമ്പോള്‍ മൂന്ന് ബൈക്കുകളിലായി പത്തോളം ആളുകള്‍ വരികയും ഇവരുടെ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് ഇവര്‍ സുഹൃത്തിനെ ആക്രമിച്ച് കെട്ടിയിടുകയും യുവതിയെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിയും സുഹൃത്തും പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ പിടികൂടുകയും ചെയ്തു.

കേസിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായും പൊലീസ് പറഞ്ഞു. ബലാത്സം​ഗത്തിന് ഇരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കുട്ടിയുടെ നില ​ഗുരുതരമല്ല.