ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയുമായി കറങ്ങാൻ കാർ മോഷ്ടിച്ച 19കാരൻ അറസ്റ്റിൽ| 19-year-old arrested for stealing car to hang out with girlfriend he met on Instagram
Last Updated:
രണ്ടു കുട്ടികളുടെ അമ്മയായ തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയുമായി കറങ്ങി നടക്കാനാണു കാർ മോഷ്‌ടിച്ചത്
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്‌ടിച്ച യുവാവിനെ തിരുവനന്തപുരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്ര പേണ്ടാണത്ത് അൽ സാബിത്ത് (19) ആണ് പിടിയിലായത്. രണ്ടു കുട്ടികളുടെ അമ്മയായ തിരുവനന്തപുരം പൂന്തൂറ സ്വദേശിനിയുമായി കറങ്ങി നടക്കാനാണു കാർ മോഷ്‌ടിച്ചത്.
കാറിനു രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചുമായിരുന്നു കറക്കം. കഴിഞ്ഞ 4നു പുലർച്ചെയാണ് വാഴപ്പിള്ളി കുരുട്ടുക്കാവ് ഭാഗത്തുള്ള വീടിന്റെ പോർച്ചിൽ കിടന്ന കാർ മോഷ്‌ടിച്ചത്. ഒരു വർഷം മുൻപാണ് ഇൻഗ്രാം റീൽസുകളിലൂടെയും മറ്റും പൂന്തുറ സ്വദേശിനിയുമായി അൽ സാബി ത്ത് പരിചയപ്പെടുന്നത്. ഇതിനു പിന്നാലെ ഇവരെ പൂന്തുറയിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കൊണ്ടുവന്നു. പൂന്തുറ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ മൂവാറ്റുപുഴ പൊലീസാണ് യുവതിയെ കണ്ടെത്തി പൂന്തുറ പൊലീസിന് കൈമാറിയത്.
Muvattupuzha,Ernakulam,Kerala
July 16, 2025 10:08 AM IST