Leading News Portal in Kerala

ഭർത്താവും മക്കളുമുള്ള 28 കാരിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ച് 19 കാരനായ കാമുകൻ| Police arrested 19-year-old man who stole car to travel with 28 year old girlfriend


Last Updated:

28 കാരിയായ പൂന്തുറ സ്വദേശിയായ കാമുകിക്ക് പണം നൽകാനായി സാബിത്ത് നേരത്തെയും ചെറിയ മോഷണങ്ങൾ നടത്തിയതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി

അല്‍ സാബിത്ത്അല്‍ സാബിത്ത്
അല്‍ സാബിത്ത്

കൊച്ചി: ഭർത്താവും മക്കളുമുള്ള കാമുകിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ച 19കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പായിപ്ര പൈനാപ്പിള്‍ സിറ്റി സ്വദേശിയായ പത്തൊമ്പതുകാരന്‍ അല്‍ സാബിത്തിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തത്. 28 കാരിയായ പൂന്തുറ സ്വദേശിയായ കാമുകിക്ക് പണം നൽകാനായി സാബിത്ത് നേരത്തെയും ചെറിയ മോഷണങ്ങൾ നടത്തിയതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. 28കാരിയുമായി പ്രണയം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിയെന്നും കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ മുന്‍പും ചെറിയ കളവുകള്‍ നടത്തിയിട്ടുണ്ടെന്നും സാബിത് പോലീസിനോട് പറഞ്ഞു.

ഇതും വായിക്കുക: ഭർത്താവിനെ കുടുക്കാൻ 5 വയസുകാരി മകളെ കൊന്നശേഷം മൃതദേഹത്തിനടുത്ത് കാമുകനുമൊന്നിച്ച് യുവതിയുടെ ലൈംഗിക ബന്ധം

പല തവണ യുവാവ് മോഷണം നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ഇതാദ്യമായിട്ടാണെന്ന് പോലീസ് പറഞ്ഞു. വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ രൂപമാറ്റം വരുത്തിയെങ്കിലും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സാബിത്ത് കുടുങ്ങുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് 28കാരിയെ പരിചയപ്പെട്ടത്. കാമുകി വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും സാബിത്ത് പോലീസിനോട് പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്ന് മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്ത് എത്തിയാണ് കാമുകിയുമായി കറങ്ങിയത്.