Leading News Portal in Kerala

വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട തത്തകളെ എത്തിച്ച് വിൽപ്പന നടത്തിയ മൂന്നു സ്ത്രീകൾ അറസ്റ്റിൽ


Last Updated:

വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഇനത്തിൽപെട്ട പക്ഷിയാണ് തത്തകൾ

വിൽപ്പനയ്‌ക്കെത്തിച്ച തത്തകൾവിൽപ്പനയ്‌ക്കെത്തിച്ച തത്തകൾ
വിൽപ്പനയ്‌ക്കെത്തിച്ച തത്തകൾ

തമിഴ്നാട്ടിൽ നിന്നും തത്തകളെ എത്തിച്ച് വിൽപ്പന നടത്തിവന്നിരുന്ന തമിഴ്നാട് (Tamilnadu) സ്വദേശികളായ മൂന്നു സ്ത്രീകളെ കാഞ്ചിയാർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 139 തത്തകളെ ഇവരുടെ പക്കൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഇനത്തിൽപെട്ട പക്ഷിയാണ് തത്തകൾ.

ഇടുക്കിയിലെ വനംവകുപ്പ് വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരം കാഞ്ചിയാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് ഉദ്യോഗസ്ഥർ തങ്കമണിക്ക് സമീപം പ്രകാശിൽ എത്തിയാണ് തത്തകളുമായി എത്തിയ സ്ത്രീകളെ പിടികൂടിയത്. റോഡുവക്കിൽവച്ച് രണ്ടു വീതം തത്തകളെ ജോഡികളായി വിൽപ്പന നടത്തുകയായിരുന്നു. ഇവരുടെ കയ്യിൽ നിന്ന് 139 തത്തകളെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. തമിഴ്നാട്ടിൽ നിന്നും പിടിച്ചുകൊണ്ടുവന്നതാണന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്ത്യൻ വൈൽഡ് ലൈഫ് ആക്ട് ഷെഡ്യൂൾ രണ്ട് പ്രകാരം തത്തകളെ പിടിക്കാനോ സൂക്ഷിക്കുവാക്കാനോ വളർത്താനോ വിൽപ്പന നടത്താനോ പാടില്ലെന്നാണ് നിയമം.

തമിഴ്നാട് സ്വദേശികളായ ജയാവീരൻ, ഇലവഞ്ചി ഉഷ ചന്ദ്രശേഖരൻ എന്നിവരെയാണ് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്യും. തത്തകളെ അടുത്ത ദിവസം വനത്തിൽ തുറന്നു വിടുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

Summary: The Forest officials on Wednesday arrested three women in connection with smuggling of parrots from Tamilnadu to Kerala. 139 birds were seized from their custody. Capture, enclosure or breeding of parrots are prohibited under law

മലയാളം വാർത്തകൾ/ വാർത്ത/Crime/

വന്യജീവി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട തത്തകളെ എത്തിച്ച് വിൽപ്പന നടത്തിയ മൂന്നു സ്ത്രീകൾ അറസ്റ്റിൽ