Leading News Portal in Kerala

കാറിന്റെ ഇഎംഐ അടയ്ക്കാൻ പണത്തിനായി ഭാര്യയെ ബ്ലാക്‌മെയ്ൽ ചെയ്യാൻ ഭർത്താവ് ബാത്‌റൂമിൽ രഹസ്യക്യാമറ വെച്ചു|Husband installs spy cam in bathroom to blackmail wife for money to pay car EMI


Last Updated:

വിവാഹത്തിനുശേഷം ഭര്‍ത്താവും ബന്ധുക്കളും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ ആരോപിക്കുന്നു

News18News18
News18

ഭര്‍ത്താവ് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താന്‍ കിടപ്പുമുറിയിലും ബാത്‍റൂമിലും രഹസ്യക്യാമറ സ്ഥാപിച്ചതായും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചതായും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ പരാതി. ശാരീരികമായും മാനസികമായും ഭര്‍ത്താവ് പീഡിപ്പിച്ചുവെന്നും ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നുണ്ടെന്ന് പോലീസ് പറയുന്നു. അംബേഗാവ് പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.

പരാതിക്കാരിയുടെ ഭര്‍ത്താവും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കാറിന്റെ ഇഎംഐ അടയ്ക്കാന്‍ തന്റെ മാതാപിതാക്കളില്‍ നിന്ന് 1.5 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇതിന് വിസമ്മതിച്ചപ്പോള്‍ ശാരീരികമായി ഉപദ്രവിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ യുവതി ആരോപിക്കുന്നു.

31-കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും മൂന്ന് സഹോദരിമാര്‍ക്കും രണ്ട് സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 85 (ഭര്‍ത്താവോ ബന്ധുക്കളോ ഒരു സ്ത്രീയോട് ചെയ്യുന്ന ക്രൂരത, 115 (2) (സ്വമേധയ ഉപദ്രവിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

വിവാഹത്തിനുശേഷം ഭര്‍ത്താവും ബന്ധുക്കളും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനുകീഴില്‍ ക്ലാസ് -2 ഓഫീസറാണ് പരാതിക്കാരി.

ഉത്തര്‍പ്രദേശില്‍ നടന്ന മറ്റൊരു സംഭവത്തില്‍ ഝാന്‍സിയിലെ ഒരു സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് എസ്‌ഐക്കെതിരെയുള്ള ആരോപണം. മധുര പോലീസ് സ്‌റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തത്.

എസ്‌ഐ രവികാന്ത് ഗോസ്വാമി അശ്ശീല വീഡിയോകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ പ്രതിക്കെതിരെ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

കാറിന്റെ ഇഎംഐ അടയ്ക്കാൻ പണത്തിനായി ഭാര്യയെ ബ്ലാക്‌മെയ്ൽ ചെയ്യാൻ ഭർത്താവ് ബാത്‌റൂമിൽ രഹസ്യക്യാമറ വെച്ചു