Leading News Portal in Kerala

മലപ്പുറത്ത് ഇലക്ട്രിക് സ്കൂട്ടറിൽ വില്പന നടത്തുന്നതിനിടെ 32 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ|Malappuram native arrested by excise with 32 bottles of foreign liquor


Last Updated:

വിവിധ ബീവറേജസ് ഷോപ്പുകളിൽ നിന്നും വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് യുവാവിന്റെ രീതി

vaishnavvaishnav
vaishnav

32 കുപ്പി വിദേശ മദ്യവുമായി മലപ്പുറം സ്വദേശി എക്സൈസ് പിടിയിൽ. എടവണ്ണ പുത് ലാട് ഭാഗത്ത് വെച്ച് മദ്യവില്പന നടത്തിക്കൊണ്ടിരിക്കെ 32 കുട്ടികളിലായി സൂക്ഷിച്ച 16 ലിറ്റർ മദ്യവുമായാണ് പുതിലാട് സ്വദേശി അയ്യാം മഠത്തിൽ വീട്ടിൽ വൈഷ്ണവ് പിടിയിലായത്.

സ്ഥിരമായി എടവണ്ണ കല്ലിടുമ്പ് ഭാഗങ്ങളിൽ മദ്യ വില്പന നടത്തിയിരുന്ന ആളാണ് വൈഷ്ണവ്. വിവിധ ബീവറേജസ് ഷോപ്പുകളിൽ നിന്നും വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് പതിവ്.

ഒരു വർഷം മുമ്പ് ഇലക്ട്രിക് സ്കൂട്ടറിൽ മദ്യ വില്പന നടത്തുന്നതിനിടെ പിടിയിലായി റിമാൻഡിൽ ആയിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങി വീണ്ടും മദ്യ വില്പന നടത്തുന്നതിനിടയാണ് വൈഷ്ണവ് പിടിയിലായത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം എൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

മലപ്പുറത്ത് ഇലക്ട്രിക് സ്കൂട്ടറിൽ വില്പന നടത്തുന്നതിനിടെ 32 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ