ക്ഷേത്രത്തിൽ കയറിയപ്പോൾ വീണു; പിന്നെ നഗ്നനായി മോഷണം; പ്രതിയുടെ ദൃശ്യം സിസിടിവിയിൽ |CCTV footage of thief who robbed in Murthikavu temple while naked
Last Updated:
ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവരുകയും ചെയ്തിട്ടുണ്ട്
പുനലൂർ: അടിവയലിൽ മൂർത്തിക്കാവ് ക്ഷേത്രത്തിലെ മോഷണ ദൃശ്യങ്ങൾ പുറത്ത്. മോഷണം നടത്തുന്നതിനിടെ മോഷ്ടാവ് തെന്നിവീഴുന്നതും തുടർന്ന് സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഉടുത്തിരുന്ന മുണ്ട് അഴിച്ച് നഗ്നനായി മോഷണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവരുകയും വിളക്കുകൾ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം
മോഷണം നടത്താനായി ക്ഷേത്രത്തിലേക്ക് കാലെടുത്ത് വച്ചതും തെന്നി വീഴുകയായിരുന്നു. ആ സമയത്താണ് സംഭവ സ്ഥലത്തെ സിസിടിവി മോഷ്ടാവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ ഉടുമുണ്ടഴിച്ച് മുഖം മറച്ച് നഗ്നനായി മോഷണം തുടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്.
Punalur,Kollam,Kerala
July 26, 2025 8:52 AM IST