കൊല്ലത്ത് വനിതാ ഡോക്ടറുടെ വായില്‍ തുണിതിരുകി പീഡിപ്പിക്കാന്‍ ശ്രമം; ചികിത്സയ്ക്കെത്തിയ യുവാവ് പിടിയിൽ|youth came for treatment in Kollam tried to sexually assault female doctor by stuffing a cloth in her mouth arrested
Last Updated:
ഡോക്ടറോട് രോഗവിവരം സംസാരിച്ചുകൊണ്ടിരിക്കേ സല്‍ദാന്റെ സ്വഭാവം പെട്ടെന്ന് മാറുകയായിരുന്നു
കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ(25) ആണ് അറസ്റ്റിലായത്.
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപെട്ട് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു.
സല്‍ദാന്‍ ചികിത്സയ്ക്കെന്ന വ്യാജേനെയാണ് ക്ലിനിക്കിൽ എത്തിയത്. ഡോക്ടറോട് രോഗവിവരം പറഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കേ സല്‍ദാന്റെ സ്വഭാവം പെട്ടെന്ന് മാറുകയായിരുന്നു.
വനിതാ ഡോക്ടറെ കടന്നു പിടിച്ചു. ബഹളം വെച്ചതോടെ യുവാവ് ഡോക്ടറുടെ വായില്‍ തുണി തിരുകിക്കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ കുതറി മാറി ഓടി രക്ഷപ്പെട്ട ഡോക്ടര്‍ നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് രക്ഷപ്പെട്ടത്. സിസിടിവിയിലെ ആക്രമണ ദൃശ്യങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.
July 27, 2025 9:15 PM IST
കൊല്ലത്ത് വനിതാ ഡോക്ടറുടെ വായില്‍ തുണിതിരുകി പീഡിപ്പിക്കാന്‍ ശ്രമം; ചികിത്സയ്ക്കെത്തിയ യുവാവ് പിടിയിൽ